x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗജന്യമായി കിട്ടിയാൽ പൂക്കളും 'പൊതുമുതൽ'; നോയിഡയിലെ പുഷ്പമേളയിൽ നടന്നത് നാണംകെട്ട കളികൾ


Published: February 24, 2026 05:17 PM IST | Updated: February 24, 2026 05:17 PM IST

നോ​യി​ഡ​യി​ലെ സെ​ക്ട​ർ 22A-യി​ലു​ള്ള ശി​വാ​ലി​ക് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പു​ഷ്പ​മേ​ള, ന​ഗ​ര​ത്തി​ന്‍റെ ക​ലാ​പ​ര​മാ​യ മി​ക​വി​നെ​ക്കാ​ൾ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് സ​ന്ദ​ർ​ശ​ക​രു​ടെ പ​രി​താ​പ​ക​ര​മാ​യ പൊ​തു​ബോ​ധ​ത്തി​ന്‍റെ പേ​രി​ലാ​ണ്.

വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ളും മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളും ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ വ​ൻ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ചി​ല വി​ഡി​യോ​ക​ൾ കേ​ര​ള​മ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​ന​ത്തി​നാ​യി അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ഒ​രു​ക്കി​വെ​ച്ചി​രു​ന്ന അ​ല​ങ്കാ​ര​ങ്ങ​ളി​ൽ നി​ന്ന് പൂ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പ​റി​ച്ചെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ഒ​രു സം​ഘം ആ​ളു​ക​ൾ പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന യു​വാ​വി​നെ കാ​ണാം.

വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ പോ​ലും ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​ത് ക​ണ്ട് അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി ത​ന്‍റെ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യും ഈ ​സം​ഘ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യും പൗ​ര​ബോ​ധം കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും, അ​ത് വ​ക​വെ​ക്കാ​തെ പ​ല​രും പൂ​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.

ത​ന്‍റെ പ​ങ്കാ​ളി​ക്ക് ന​ൽ​കാ​നാ​യി പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ പൂ​ക്ക​ൾ പ​റി​ച്ചെ​ടു​ക്കു​ന്ന ഒ​രാ​ളെ പ​രി​ഹാ​സ​രൂ​പേ​ണ​യാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​യാ​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി കി​ട്ടു​ന്ന പൊ​തു​മു​ത​ൽ ഉ​പ​യോ​ഗി​ച്ച് സ്നേ​ഹ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് എ​ന്ത് ത​രം യു​ക്തി​യാ​ണെ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം നേ​ടി.

സം​ഭ​വ​സ്ഥ​ല​ത്ത് ഇ​തേ​ച്ചൊ​ല്ലി വ​ലി​യ വാ​ക്കേ​റ്റം ത​ന്നെ അ​ര​ങ്ങേ​റി. പൂ​ക്ക​ൾ പ​റി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ, മ​റ്റു​ള്ള​വ​രും ഇ​ത് ചെ​യ്യു​ന്നു​ണ്ട​ല്ലോ പി​ന്നെ ഞ​ങ്ങ​ളെ മാ​ത്രം എ​ന്തി​ന് ചോ​ദ്യം ചെ​യ്യു​ന്നു എ​ന്ന വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണ​മാ​ണ് കു​റ്റ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്.

ചോ​ദ്യം ചെ​യ്ത​വ​ർ​ക്കെ​തി​രെ ത​ട്ടി​ക്ക​യ​റു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പൂ​ക്ക​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യി. ഒ​ടു​വി​ൽ ഇ​രു​വി​ഭാ​ഗ​വും പ​ര​സ്പ​രം മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ​ലി​യ അ​ധ്വാ​ന​വും സാ​മ്പ​ത്തി​ക ചി​ല​വും വ​ഹി​ച്ച് ഒ​രു​ക്കു​ന്ന ഇ​ത്ത​രം ന​ഗ​രോ​ത്സ​വ​ങ്ങ​ളു​ടെ ശോ​ഭ കെ​ടു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​വ​ണ​ത​ക​ളെ​ന്ന് പൊ​തു​സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

പു​ഷ്പ​മേ​ള​യു​ടെ സൗ​ന്ദ​ര്യ​ത്തേ​ക്കാ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ, പൊ​തു​വി​ട​ങ്ങ​ളി​ൽ എ​ങ്ങ​നെ പെ​രു​മാ​റ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ നോ​യി​ഡ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

Tags : NoidaFlowerFestival2026 NoidaNews ShivalikPark Sector22A NoidaDiaries

Recent News

Up