x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളിക്കളത്തിലെ അഗ്രസീവ് നായകൻ മാത്രമല്ല, സ്നേഹത്തിന്‍റെ കാര്യത്തിലും ഈ മനുഷ്യൻ മുൻപന്തിയിലാണ്


Published: January 15, 2026 08:49 PM IST | Updated: January 15, 2026 08:49 PM IST

വി​രാ​ട് കോ​ഹ്‌​ലി എ​ന്ന വ്യ​ക്തി​യെ ആ​രാ​ധ​ക​ർ എ​ന്തി​നാ​ണ് ഇ​ത്ര​യ​ധി​കം നെ​ഞ്ചി​ലേ​റ്റു​ന്ന​തെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്.

തി​ര​ക്കി​ട്ട യാ​ത്ര​ക​ൾ​ക്കി​ട​യി​ലും സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ക​രു​ണ​യും വി​ന​യ​വു​മാ​ണ് ഒ​രു താ​ര​ത്തെ യ​ഥാ​ർ​ഥ നാ​യ​ക​നാ​ക്കു​ന്ന​തെ​ന്ന് കോ​ഹ്‌​ലി ത​ന്‍റെ പ്ര​വൃ​ത്തി​യി​ലൂ​ടെ വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​യ്ക്ക് അ​ടു​ത്തെ​ത്തി​യ​താ​യി​രു​ന്നു കോ​ഹ്‌​ലി. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ക​വാ​ട​ത്തി​ന് പു​റ​ത്ത് വീ​ൽ​ച്ചേ​റി​ലി​രു​ന്ന് ത​ന്നെ കാ​ത്തി​രി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ആ​രാ​ധ​ക​നെ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ച​ത്.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​മ്പ​ടി​യോ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന താ​രം, ആ ​കാ​ഴ്ച ക​ണ്ട​തും ഒ​ട്ടും മ​ടി​ക്കാ​തെ നി​ന്നു. ത​ന്‍റെ ക​യ്യി​ലു​ള്ള ക്രി​ക്ക​റ്റ് ബാ​റ്റി​ൽ പ്രി​യ​താ​ര​ത്തി​ന്‍റെ ക​യ്യൊ​പ്പ് വാ​ങ്ങാ​നാ​യി ഇ​ന്ത്യ​ൻ പ​താ​ക​യു​മേ​ന്തി ഏ​റെ നേ​ര​മാ​യി അ​വി​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ആ ​ആ​രാ​ധ​ക​ൻ.

താ​ര​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് കോ​ഹ്‌​ലി ന​ട​ന്നെ​ത്തി. സെ​ക്യൂ​രി​റ്റി ഗേ​റ്റി​ന് തൊ​ട്ട​ടു​ത്തെ​ത്തി​യി​ട്ടും തി​രി​കെ വ​ന്ന് ആ​രാ​ധ​ക​നെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ബാ​റ്റി​ൽ ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കു​ക​യും ചെ​യ്ത കോ​ഹ്‌​ലി​യു​ടെ പ്ര​വ​ർ​ത്തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യി​ച്ചു.

ഓ​ട്ടോ​ഗ്രാ​ഫ് ന​ൽ​കു​ക മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ്യ​മാ​യ രീ​തി​യി​ൽ ഹ​സ്ത​ദാ​നം ന​ൽ​കി സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ശേ​ഷ​മാ​ണ് കോ​ഹ്‌​ലി ത​ന്‍റെ യാ​ത്ര തു​ട​ർ​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

'ജ​ന​ങ്ങ​ളു​ടെ നാ​യ​ക​ൻ' എ​ന്നും 'മ​നു​ഷ്യ​ത്വ​മു​ള്ള താ​രം' എ​ന്നു​മൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ക​ളി​ക്ക​ള​ത്തി​ലെ റെ​ക്കോ​ർ​ഡു​ക​ളേ​ക്കാ​ൾ വ​ലു​ത് ഇ​ത്ത​രം ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളാ​ണെ​ന്ന് കോ​ഹ്‌​ലി ഓ​രോ ത​വ​ണ​യും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags : ViratKohli KingKohli ViralVideo HeartWarming Humanity

Recent News

Up