x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴുതയെക്കൊണ്ട് വലിപ്പിച്ചു, എന്നിട്ടും രക്ഷയില്ല; ഒടുവിൽ ഷോറൂമിന് മുന്നിൽ ഇ-റിക്ഷ കത്തിച്ച് യുവാവിന്‍റെ പ്ര​തി​ഷേ​ധം


Published: December 31, 2025 12:26 AM IST | Updated: December 31, 2025 12:26 AM IST

രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ൽ ബ​ജാ​ജ് ഷോ​റൂ​മി​ന് മു​ന്നി​ൽ അ​ര​ങ്ങേ​റി​യ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ഇ​പ്പോ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ച​ർ​ച്ച​യാ​വു​ക​യാ​ണ്.

വാ​ങ്ങി​യ ഇ-​റി​ക്ഷ​യു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​മ്പ​നി ത​യ്യാ​റാ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് മോ​ഹ​ൻ സോ​ള​ങ്കി എ​ന്ന യു​വാ​വ് സ്വ​ന്തം വാ​ഹ​നം പെ​ട്രോ​ളൊ​ഴി​ച്ച് പ​ര​സ്യ​മാ​യി തീ​യി​ടു​ക​യാ​യി​രു​ന്നു.

ഷോ​റൂ​മി​ന് മു​ന്നി​ൽ ആ​ളി​പ്പ​ട​രു​ന്ന തീ​യും പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടു​ന്ന നാ​ട്ടു​കാ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലെ ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ്. താ​ൻ നേ​രി​ട്ട ക​ടു​ത്ത അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് യു​വാ​വ് ഈ ​ക​ടും​കൈ ചെ​യ്ത​ത്.

റി​ക്ഷ വാ​ങ്ങി​യ കാ​ലം മു​ത​ൽ ബാ​റ്റ​റി​ക്ക് ത​ക​രാ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വാ​ഹ​ന​ത്തി​ന് മൈ​ലേ​ജ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മോ​ഹ​ൻ സോ​ള​ങ്കി ആ​രോ​പി​ക്കു​ന്നു. പ​ല​ത​വ​ണ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കേ​ടാ​യ ഇ-​റി​ക്ഷ ഒ​രു ക​ഴു​ത​യെ​ക്കൊ​ണ്ട് വ​ലി​പ്പി​ച്ചാ​ണ് ഇ​ദ്ദേ​ഹം ഷോ​റൂ​മി​ൽ എ​ത്തി​ച്ച​ത്. എ​ന്നി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ ഇ​ദ്ദേ​ഹം ഇ​ത്ത​ര​മൊ​രു ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സോ​ള​ങ്കി​യു​ടെ ഭാ​ര്യ ഷോ​റൂ​മി​ന് മു​ന്നി​ലി​രു​ന്ന് പൊ​ട്ടി​ക്ക​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ പ​ക​ർ​ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ഷോ​റൂം ഉ​ട​മ​യാ​യ ഹ​രീ​ഷ് ഭ​ണ്ഡാ​രി പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ചു. വാ​ഹ​നം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും അ​തി​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു.

സാ​ങ്കേ​തി​ക​മാ​യ ത​ക​രാ​റു​ക​ൾ ഇ​ല്ലാ​തെ ത​ന്നെ പു​തി​യൊ​രു വാ​ഹ​നം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് മോ​ഹ​ൻ ഷോ​റൂ​മി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ വാ​ദം.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​ഷേ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഈ ​സം​ഭ​വം ഇ​പ്പോ​ൾ വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

Tags : Jodhpur ViralVideo RajasthanNews BreakingNews BajajAuto

Recent News

Up