x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹിറ്റ്മാൻ മാത്രമല്ല, കരുതലുളള ഒരു അച്ഛൻ കൂടിയാണ് രോഹിത്


Published: January 7, 2026 10:42 PM IST | Updated: January 7, 2026 10:42 PM IST

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ്മ​യു​ടെ ഒ​രു വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ഡോ​ദ​ര​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​യി യാ​ത്ര​തി​രി​ക്കാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​രാ​ധ​ക​രെ​യും അ​ധി​കൃ​ത​രെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് കാ​റി​ൽ നി​ന്നി​റ​ങ്ങി​യ താ​ര​ത്തെ സെ​ൽ​ഫി​ക്കും ഓ​ട്ടോ​ഗ്രാ​ഫി​നു​മാ​യി ജ​ന​ക്കൂ​ട്ടം വ​ള​യു​ക​യാ​യി​രു​ന്നു. ഈ ​തി​ര​ക്കി​നി​ട​യി​ലൂ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ന​ട​ന്നു നീ​ങ്ങ​വെ​യാ​ണ് ത​നി​യെ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ മേ​ൽ രോ​ഹി​ത് അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​യ​ത്.

പെ​ൺ​കു​ട്ടി​യെ ക​ണ്ട ഉ​ട​നെ ന​ട​ത്തം നി​ർ​ത്തി​യ താ​രം കു​ട്ടി​യു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്കാ​കു​ല​നാ​വു​ക​യും ഉ​ട​ൻ ത​ന്നെ അ​വ​ളു​ടെ കൈ​ക​ളി​ൽ പി​ടി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്കാ​യി തി​ര​യു​ക​യും ചെ​യ്തു.

കു​ട്ടി​ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് ചെ​ന്ന് രോ​ഹി​ത് ത​ന്‍റെ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ര​യും വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ ചെ​റി​യ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കാ​തെ വി​ടു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും ഇ​ത്ത​രം അ​ശ്ര​ദ്ധ​ക​ൾ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മ്മി​പ്പി​ച്ചു.

'ഇ​ങ്ങ​നെ​യു​ള്ള തി​ര​ക്കി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ര​രു​ത്, നി​ങ്ങ​ൾ ചെ​യ്യു​ന്ന​ത് വ​ലി​യ തെ​റ്റാ​ണ്' എ​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ വാ​ക്കു​ക​ൾ. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ വ്യ​ക്തി അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി.

രോ​ഹി​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തെ​യും കു​ട്ടി​യോ​ടു​ള്ള ക​രു​ത​ലി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ മാ​താ​പി​താ​ക്ക​ൾ മ​നഃ​പൂ​ർ​വ്വം കു​ട്ടി​ക​ളെ ഇ​ത്ത​രം തി​ര​ക്കു​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​ണോ എ​ന്ന് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഒ​രു പി​താ​വ് കൂ​ടി​യാ​യ രോ​ഹി​ത്തി​ന്‍റെ കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ജ​നു​വ​രി 11-ന് ​ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി വ​ഡോ​ദ​ര​യി​ലേ​ക്ക് തി​രി​ച്ച താ​രം, സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ന​പ്പു​റം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത കൂ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : RohitSharma ViralVideo MumbaiAirport CricketNews Hitman

Recent News

Up