x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തവാങ്ങിലെ മഞ്ഞുതടാകം കണ്ണീർക്കടലായി; സുഹൃത്തിനെ രക്ഷിക്കാൻ ചാടിയ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം


Published: January 18, 2026 08:59 PM IST | Updated: January 18, 2026 08:59 PM IST

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാ​ങ്ങി​ലു​ള്ള സെ​ല ത​ടാ​ക​ത്തി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 13000 -ത്തോ​ളം അ​ടി ഉ​യ​ര​ത്തി​ലു​ള്ള ത​ടാ​ക​ത്തി​ലെ മ​ഞ്ഞു​പാ​ളി ത​ക​ർ​ന്നു വീ​ണ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ദി​നു​വും മ​ഹാ​ദേ​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ത​ടാ​ക​ത്തി​ലെ ഐ​സ് പാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ​പ്പോ​ൾ ഇ​രു​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ സു​ര​ക്ഷി​ത​നാ​യി ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും, തു​ട​ർ​ന്നു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ ര​ണ്ടു​പേ​രും ത​ണു​ത്തു​റ​ഞ്ഞ വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ദി​നു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തെ​ങ്കി​ലും മോ​ശം കാ​ലാ​വ​സ്ഥ​യും വെ​ളി​ച്ച​ക്കു​റ​വും കാ​ര​ണം മ​ഹാ​ദേ​വി​നാ​യു​ള്ള തി​ര​ച്ചി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

മ​ര​വി​ച്ചു​കി​ട​ക്കു​ന്ന ത​ടാ​ക​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​ദാ​രു​ണ​സം​ഭ​വം ന​ട​ന്ന​ത്.

ശൈ​ത്യ​കാ​ല​ത്ത് ത​ടാ​ക​ത്തി​ലെ മ​ഞ്ഞു​പാ​ളി​ക​ൾ​ക്ക് ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി​യു​ണ്ടാ​കി​ല്ലെ​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​മ്മി​പ്പി​ച്ചു.

Tags : TawangTragedy ArunachalPradesh SelaLake KeralaTourists Malayali

Recent News

Up