x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ലാഹോറിൽ പുതിയ പ്രതിരോധ കവചം


Published: February 3, 2026 10:11 PM IST | Updated: February 3, 2026 10:11 PM IST

ലാ​ഹോ​റി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ പാ​യു​ന്ന ബൈ​ക്കു​ക​ൾ​ക്ക് മു​ന്നി​ൽ ത​റ​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ൾ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ലി​യ കൗ​തു​ക​മാ​ണ് ഉ​ണ​ർ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഈ ​കാ​ഴ്ച ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ ബൈ​ക്ക് റേ​സിം​ഗി​ന്‍റെ ഭാ​ഗ​മാ​യോ അ​ല​ങ്കാ​ര​ത്തി​നോ വേ​ണ്ടി ഘ​ടി​പ്പി​ച്ച​താ​ണെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും ഇ​തി​നു പി​ന്നി​ൽ പാ​കി​സ്ഥാ​നി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഒ​രു പ്ര​തി​രോ​ധ ത​ന്ത്ര​മു​ണ്ട്.

ന​ഗ​ര​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ലോ​ഹ ദ​ണ്ഡു​ക​ൾ കാ​ണാ​ൻ സാ​ധി​ക്കും. പ​ട്ടം പ​റ​ത്ത​ൽ ഒ​രു വി​നോ​ദ​മെ​ന്ന​തി​ലു​പ​രി വ​ലി​യൊ​രു ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​ണ് ഈ ​മാ​റ്റ​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

പ​ട്ടം പ​റ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 'ചൈ​നീ​സ് മാ​ഞ്ച' എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക് നൂ​ലു​ക​ളും ഗ്ലാ​സ് പൊ​ടി പൂ​ശി​യ നൂ​ലു​ക​ളും അ​ദൃ​ശ്യ​മാ​യ കൊ​ല​ക്ക​യ​റു​ക​ളാ​യി റോ​ഡു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കാ​റു​ണ്ട്.

ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​മി​ത​വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ൾ ക​ഴു​ത്തി​ലോ ക​ണ്ണി​ലോ ഈ ​നൂ​ലു​ക​ൾ ത​ങ്ങു​ക​യും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ മാ​ര​ക​മാ​യ മു​റി​വു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലാ​ഹോ​റി​ലെ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഈ ​ഇ​രു​മ്പ് ക​മ്പി​ക​ൾ ഘ​ടി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്.

വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​ക​മ്പി​ക​ൾ റോ​ഡി​ന് കു​റു​കെ​യു​ള്ള നൂ​ലു​ക​ളെ യാ​ത്ര​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ട​ഞ്ഞു​നി​ർ​ത്തു​ന്നു.

ഈ ​സു​ര​ക്ഷാ ക​വ​ച​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​ലെ​മ്പാ​ടും ഇ​ത്ത​രം ഇ​രു​മ്പ് വ​ടി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​റു​ള്ള​തി​നാ​ൽ പാ​കി​സ്ഥാ​നി​ലെ ഈ ​മാ​തൃ​ക മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

വി​നോ​ദ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നൂ​ലു​ക​ൾ മ​റ്റൊ​രാ​ളു​ടെ ജീ​വ​നെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം സ്വ​യം​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത്.

Tags : Lahore Pakistan KiteFlying SafetyFirst PublicSafety

Recent News

Up