x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23-ാം വയസിൽ അ​ച്ഛ​ന്‍റെ പാ​ത​യി​ല്‍ അ​ല്‍​ക്ക

ജിബിൻ കുര്യൻ
Published: November 21, 2025 10:43 AM IST | Updated: November 21, 2025 10:48 AM IST

ചെ​​റു​​പ്പ​​ത്തി​​ന്‍റെ പ്ര​​സ​​രി​​പ്പോ​​ടെ അ​​ല്‍​ക്ക വോ​​ട്ടു ചോ​​ദി​​ക്കു​​ക​​യാ​​ണ്. നാ​​ടി​​ന്‍റെ​​യും ന​​ഗ​​ര​​ത്തി​​ന്‍റെ​​യും സ​​മ​​ഗ്ര​​വി​​ക​​സ​​ന​​വും ഒ​​പ്പം ന​​ഗ​​ര​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഭാ​​വി ആ​​ശ​​യ​​ങ്ങ​​ളു​​മാ​​ണ് അ​​ല്‍​ക്ക പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തെ​​ത​​ന്നെ പ്രാ​​യം കു​​റ​​ഞ്ഞ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളി​​ലൊ​​രാ​​ളാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ 15-ാം വാ​​ര്‍​ഡാ​​യ ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ര്‍​ഥി അ​​ല്‍​ക്ക ആ​​ന്‍ ജൂ​​ലി​​യ​​സ് എ​​ന്ന 23 കാ​​രി.

സി​​റ്റിം​​ഗ് കൗ​​ണ്‍​സി​​ല്‍ മെം​​ബ​​റാ​​യ യു​​ഡി​​എ​​ഫി​​ലെ ജൂ​​ലി​​യ​​സ് ചാ​​ക്കോ​​യു​​ടെ മ​​ക​​ളാ​​ണ്. ഇ​​ത്ത​​വ​​ണ വാ​​ര്‍​ഡ് വ​​നി​​താ സം​​വ​​ര​​ണ​​മാ​​യ​​പ്പോ​​ള്‍ അ​​ല്‍​ക്ക സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി. ആ​​ലു​​വ യു​​സി കോ​​ള​​ജി​​ല്‍​നി​​ന്നു ബി​​രു​​ദ​​വും ബം​​ഗ​​ളൂ​​രു ക്രൈ​​സ്റ്റ് കോ​​ള​​ജി​​ല്‍​നി​​ന്നു സോ​​ഷ്യ​​ല്‍ വ​​ര്‍​ക്കി​​ല്‍ പി​​ജി​​യും നേ​​ടി.

K-Rail Survey

ആ​​ലു​​വ യു​​സി കോ​​ള​​ജി​​ല്‍ കെ​​എ​​സ്‌​​യു യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​യാ​​യ​​തി​​നൊ​​പ്പം കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. നെ​​റ്റ് പ​​രീ​​ക്ഷ പാ​​സാ​​യി അ​​ധ്യാ​​പ​​ന​​ത്തി​​ന് ശ്ര​​മി​​ക്കു​​മ്പോ​​ഴാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യ​​ത്.

പി​​താ​​വ് ജൂ​​ലി​​യ​​സ് മൂ​​ന്നു ത​​വ​​ണ കൗ​​ണ്‍​സി​​ല​​റാ​​യി​​രു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ട്ട​​താ​​ണ് ക​​ഞ്ഞി​​ക്കു​​ഴി വാ​​ര്‍​ഡ്. പ്ര​​ചാ​​ര​​ണ​​ത്തി​​നു ചു​​ക്കാ​​ന്‍ പി​​ടി​​ക്കു​​ന്ന​​ത് ജൂ​​ലി​​യ​​സാ​​ണ്. കോ​​ട്ട​​യം ക​​ണ്‍​സ്യൂ​​മ​​ര്‍ ഫെ​​ഡി​​ലെ ജീ​​വ​​ന​​ക്കാ​​രി അ​​ജി​​മോ​​ളാ​​ണ് അ​​മ്മ. അ​​ശ്വി​​നാ​​ണ് സ​​ഹോ​​ദ​​ര​​ന്‍.

Tags : Youth Special

Recent News

Up