സംസ്ഥാന സർക്കാരിന്റെ "കനിവ്’108 ആംബുലൻസ് പദ്ധതിയിൽ നഴ്സുമാരുടെ 50 ഒഴിവ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നിഷൻ തസ്തികയിലാണു നിയമനം.
യോഗ്യരായവർ ബയോഡേറ്റ kaniv108@ emri.in എന്ന ഇ-മെയിലിൽ അയയ്ക്കുക. യോഗ്യത: ജിഎൻഎം/ബിഎസ്സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ. ശമ്പളം: 27,800. പ്രായപരിധി: 42.
തിരുവനന്തപുരത്ത് പാലോട്, വിതുര, ആര്യനാട്, എറണാകുളത്ത് പിറവം, കോതമംഗലം, വൈപ്പിൻ, ഫോർട്ട് കൊച്ചി, തൃശൂരിൽ പഴഞ്ഞി, കുന്നംകുളം, വടക്കേക്കാട്, വരവൂർ, എരുമപ്പെട്ടി, തോളൂർ, പാലക്കാട്ട് ഷൊർണൂർ, ഒറ്റപ്പാലം, പഴമ്പാലക്കോട്, നെല്ലിയാമ്പതി, കോട്ടത്തറ, അലനല്ലൂർ, മലപ്പുറത്ത് മങ്കട, താനൂർ, വഴിക്കടവ്, കോഴിക്കോട്ട് ചാലിയം, രാമനാട്ടുകര, വടകര, കോഴിക്കോട് സിറ്റി, വയനാട്ടിൽ പനമരം, കണ്ണൂരിൽ പാനൂർ, കണ്ണൂർ ടൗൺ, കാസർഗോഡ് ഓടയഞ്ചാൽ, പനത്തടി, കാസർഗോഡ് ടൗൺ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക്: 75940 50320.
Tags : CAREER DEEPIKA