തിരുവനന്തപുരം റീജണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, മലബാർ റീജണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് എന്നിവയ്ക്കു കീഴിൽ വിവിധ തസ്തികകളിലെ 338 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം നിയമനമാണ്.
നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓഫീസർ, നോൺ ഓഫീസർ, പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറികളിലായി തിരുവനന്തപുരം റീജണിൽ 198 ഒഴിവുകളും മലബാർ റീജണിൽ 140 ഒഴിവുകളുമാണുള്ളത്.
= ഒഴിവുള്ള തസ്തികകൾ: അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ, അസിസ്റ്റന്റ് ഡെയറി ഓഫീസർ, അസിസ്റ്റന്റ് എച്ച്ആർഡി ഓഫീസർ, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ, അസിസ്റ്റന്റ് പർച്ചേസ് ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ, ജൂണിയർ സിസ്റ്റംസ് ഓഫീസർ, സിസ്റ്റം സൂപ്പർവൈസർ, മാർക്കറ്റിംഗ് ഓർഗനൈസർ, ജൂണിയർ അസിസ്റ്റന്റ്, ടെക്നീഷൻ ഗ്രേഡ് II, ലാബ് അസിസ്റ്റന്റ്, മാർക്കറ്റിംഗ് അസിസ്റ്റന്റ്, ജൂണിയർ സൂപ്പർവൈസർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, പ്ലാന്റ് അസിസ്റ്റന്റ്, ടെക്നീഷൻ, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III.
പ്രധാന തസ്തികകൾ, ഒഴിവ്, യോഗ്യത, ശമ്പളം ചുവടെ:
പ്രായം: 18-40.
അപേക്ഷാഫീസ്: ഓഫീസർ തസ്തികകളിൽ 1,000 രൂപയും നോൺ ഓഫീസർ തസ്തികകളിൽ 700 രൂപയും പ്ലാന്റ് അസിസ്റ്റന്റ് തസ്തികകളിൽ 500 രൂപയുമാണ് ഫീസ്. അർഹരായവർക്ക് ഇളവുണ്ട്. വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ സ്കിൽ ടെസ്റ്റ് /ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്ക് www.milmatrempu.com
Tags : CAREER DEEPIKA