പഞ്ചാബ് നാഷണൽ ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ അവസരം. 750 ഒഴിവ്. ഓൺലൈൻ അപേക്ഷ നവംബർ 23 വരെ. ജൂണിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ -1 വിഭാഗം തസ്തികയാണ്. സംസ്ഥാനാടിസ്ഥാനത്തിലാണ് അവസരം. 17 സംസ്ഥാനങ്ങളിൽ ഒഴിവുണ്ട്. കേരളത്തിൽ ഒഴിവുകളില്ല. സംസ്ഥാനം തിരിച്ചുള്ള ഒഴിവുകൾക്കു വിജ്ഞാപനം കാണുക.
ശമ്പളം: 48,480-85,920. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് അപേക്ഷിക്കുക.
പ്രായം: 20-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്. പഴ്സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.
അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗം ഭിന്നശേഷിക്കാർക്ക് 50രൂപ). ഓൺലൈനായി ഫീസ് അടയ്ക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.pnb.bank.in
Tags : CAREER DEEPIKA