ജില്ലാ ജുഡീഷറികളിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ഡിജിറ്റൈസേഷൻ ഓഫീസർമാരെ നിയമിക്കുന്നതിനു കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. 255 ഒഴിവുകളുണ്ട്. ഹൈക്കോടതി, ജില്ലാക്കോടതി, താത്കാലിക കോടതികളിൽനിന്നും വിരമിച്ചവർക്കാണ് അവസരം. ദിവസവേതന നിയമനം. നവംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ: തിരുവനന്തപുരം- 30 ഒഴിവ്, കൊല്ലം-25, പത്തനംതിട്ട-10, ആലപ്പുഴ-20, കോട്ടയം-15, തൊടുപുഴ-10, എറണാകുളം-40, തൃശൂർ -20, പാലക്കാട്-15, മഞ്ചേരി -10, കോഴിക്കോട്-25, കൽപ്പറ്റ-10, തലശേരി-15, കാസർഗോഡ്-10.
യോഗ്യത: പത്താം ക്ലാസ്, മലയാളവും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയണം. ഹൈക്കോടതി/ജില്ലാ കോടതികളിൽ (താത്കാലിക കോടതികൾ ഉൾപ്പെടെ) കുറഞ്ഞത് 5വർഷ ജുഡീഷൽ, ക്ലറിക്കൽ ജോലി പരിചയം, കംപ്യൂട്ടർ അറിവ്. കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ പരിചയം അഭിലഷണീയ യോഗ്യത.
പ്രായം: 65 കവിയരുത്. ശമ്പളം: പ്രതിദിനം 1160 രൂപ (മാസം പരമാവധി 31,320). ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കണം.
www.hckrecruitment.keralacourts.in
Tags : CAREER DEEPIKA