ബോർഡർ റോഡ്സ് ഓർഗനൈസേഷനു കീഴിലുള്ള ജനറൽ റിസർവ് എൻജിനീയർ ഫോഴ്സിൽ 542 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കു മാത്രമാണ് അവസരം.
വെഹിക്കിൾ മെക്കാനിക് തസ്തികയിൽ 324, മൾട്ടി സ്കിൽഡ് വർക്കർ (പെയിന്റർ) തസ്തികയിൽ 13, മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) തസ്തികയിൽ 205 എന്നിങ്ങനെയാണ് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 24. പ്രായം: വെഹിക്കിൾ മെക്കാനിക് 18-27, മറ്റു തസ്തികകളിൽ 18- 25. അർഹർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്. അപേക്ഷാഫീസ്: 50 രൂപ.
എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. ശാരീരികയോഗ്യത, ശാരീരികക്ഷമതാ പരിശോധന, തെരഞ്ഞെടുപ്പു സംബന്ധിച്ച വിശദവിവരങ്ങൾ എന്നിവയ്ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
www.bro.gov.in
Tags : CAREER DEEPIKA