സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 21 തസ്തികകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മിനറൽസ് ആൻഡ് മെറ്റൽസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡെവലപ്മെന്റ്, കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്, കേരള ഓട്ടമൊബൈൽസ്, ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ, സിഡ്കോ എന്നീ സ്ഥാപനങ്ങളിലെ 35 ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്.
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ (www.kpesrb.kerala.gov.in) അപേക്ഷിക്കണം. അവസാന തീയതി: നവംബർ 26.
സ്ഥാപനങ്ങളും തസ്തികകളും (ബ്രായ്ക്കറ്റിൽ ഒഴിവ്)
ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്: മൈക്രോബയോളജിസ്റ്റ് (1), കമ്പനി സെക്രട്ടറി (1)
മിനറൽസ് ആൻഡ് മെറ്റൽസ്: സിവിൽ എൻജിനിയർ (1), മൈൻസ് ഫോർമാൻ-എൻസിഎ ഈഴവ/തിയ്യ/ബില്ലവ (1).
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രണർഷിപ് ഡെവലപ്മെന്റ്: അസിസ്റ്റന്റ് മാനേജർ (2), ജൂണിയർ മാനേജർ (3).
കെഇഎൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്: മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (1), മെക്കാനിക്കൽ എൻജിനിയർ (1), ഫിനാൻസ് മാനേജർ (1).
കേരള ഓട്ടോമൊബൈൽസ്: അസിസ്റ്റന്റ് മാനേജർ അക്കൗണ്ട്സ് (1), അസിസ്റ്റന്റ് മാനേജർ മാർക്കറ്റിംഗ് (1), അസിസ്റ്റന്റ് മാനേജർ പർച്ചേസ് (1), അസിസ്റ്റന്റ് മാനേജർ പ്രൊഡക്ഷൻ (1), എൻജിനിയർ പ്രൊഡക്ഷൻ-ഇലക്ട്രിക്കൽ (1), ജൂണിയർ എൻജിനിയർ-മെഷീൻ ഷോപ്പ് (1),
ട്രേഡ്സ്മാൻ-മെയിന്റനൻസ്, ഇലക്ട്രീഷൻ (2), ട്രേഡ്സ്മാൻ-പ്രൊഡക്ഷൻ ഓട്ടോ ഇലക്ട്രീഷൻ (1), ട്രേഡ്സ്മാൻ-പെയിന്റർ (2), ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ: സെയിൽസ് അസിസ്റ്റന്റ്- ഔട്ട്സൈഡ് കേരള (8),
സിഡ്കോ: സിഎൻസി ഓപ്പറേറ്റർ (3), സിഎൻസി പ്രോഗ്രാമർ (1).
31 തസ്തികയിലേക്കുള്ള അപേക്ഷ 26 വരെ നീട്ടി
മിനറൽസ് ആൻഡ് മെറ്റൽസ്, അഗ്രോ മെഷീനറി കോർപറേഷൻ, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ എന്നിവ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ 31 തസ്തികയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 26 വരെ നീട്ടി.
Tags : CAREER DEEPIKA