കേന്ദ്രീയ വിദ്യാലയ സംഗതനിലും നവോദയ വിദ്യാലയ സമിതിയിലുമായി അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. 14,967 ഒഴിവുകളിലാണ് അവസരം. ഓൺലൈനിൽ അപേക്ഷിക്കണം. ഡിസംബർ 4 വരെ അപേക്ഷിക്കാം.
സിബിഎസ്ഇയാണു റിക്രൂട്ട്മെന്റ് നടത്തുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 9126 ഒഴിവുകളും നവോദയ വിദ്യാലയങ്ങളിൽ 5841 ഒഴിവുകളുമുണ്ട്.
പോസ്റ്റ് ഗ്രാജേറ്റ് ടീച്ചർ തസ്തികയിൽ 2996 ഒഴിവുകളും (കേന്ദ്രീയ വിദ്യാലയ- 1465, നവോദയ -1531) ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്തികയിൽ 6215 ഒഴിവുകളും (കേന്ദ്രീയ വിദ്യാലയ -2794, നവോദയ -3421) പ്രൈമറി ടീച്ചർ തസ്തികയിൽ 3365 (കേന്ദ്രീയ വിദ്യാലയ) ഒഴിവുകളുമുണ്ട്. അനധ്യാപക തസ്തികകളിൽ 1942 ഒഴിവുകളിലേക്കും (കേന്ദ്രീയ വിദ്യാലയ-1155, നവോദയ - 787) അപേക്ഷിക്കാം.
.പിജിടി, ടിജിടി, പിആർടി തസ്തികകളുടെ ഒഴിവ്, ശമ്പളം, പ്രായപരിധി, യോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പിജിടി) ഒഴിവ്: 2996
വിഷയം തിരിച്ച്:
=കേന്ദ്രീയ വിദ്യാലയ: ഹിന്ദി -124, ഇംഗ്ലീഷ് -164, ഫിസിക്സ്-213, കെമിസ്ട്രി-204, മാത്തമാറ്റിക്സ് -80, ബയോളജി -127, ഹിസ്റ്ററി -75, ജ്യോഗ്രഫി -73. ഇക്കണോമിക്സ്-129, കൊമേഴ്സ്-96, കംപ്യൂട്ടർ സയൻസ് -176, ബയോടെക്നോളജി -4.
=നവോദയ: ഹിന്ദി -127. ഇംഗ്ലിഷ് -146, ഫിസിക്സ്-186, കെമിസ്ട്രി -121, മാത്തമാറ്റിക്സ് -167, ബയോളജി -161, ഹിസ്റ്ററി -110, ജ്യോഗ്രഫി -106, ഇക്കണോമിക്സ് -148, കൊമേഴ്സ്-43, കംപ്യൂട്ടർ സയൻസ് -135, ഫിസിക്കൽ എജ്യൂക്കേഷൻ (മെയിൽ ഫീമെയിൽ) -63, മോഡേൺ ഇന്ത്യൻ ലാംഗ്വേജ് -18.
=പേ സ്കെയിൽ: ലെവൽ 8 (47,600-1,51,100 രൂപ). പ്രായം: 40 കവിയരുത്. യോഗ്യത:
1. ബന്ധപ്പെട്ട വിഷയങ്ങളിൽ 50% മാർക്കോടെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ 50% മാർക്കോടെ പിജി ബിരുദം. (ബാധകമായ വിഷയം സംബന്ധിച്ച യോഗ്യത യ്ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)
2. 50% മാർക്കോടെ ബിഎഡ് /തത്തുല്യയോഗ്യത.
3. ഹിന്ദി, ഇംഗ്ലീഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.
=അഭിലഷണീയ യോഗ്യതകൾ.
1. ബന്ധപ്പെട്ട വിഷയത്തിൽ ടിജിടി ജോലിപരിചയം.
2. കെവിഎസ്, എൻവിഎസ് വിദ്യാലയങ്ങളിൽനിന്നുള്ള ജോലിപരിചയം.
3. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്ഞാനം.
=കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ, മോഡേൺ ഇന്ത്യൻ ലാംഗ്വേജ് എന്നീ വിഷയങ്ങളിലെ പിജിടി തസ്തിക സംബന്ധിച്ച യോഗ്യതകൾക്കു വിജ്ഞാപനം കാണുക.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടിജിടി) ഒഴിവ്: 6215
വിഷയം തിരിച്ച്:
=കേന്ദ്രീയ വിദ്യാലയ: ഹിന്ദി -13, ഇംഗ്ലീഷ് -314, സംസ്കൃതം -529, സോഷ്യൽ സ്റ്റഡീസ് -327, മാത്തമാറ്റിക്സ് -413, സയൻസ് -177, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യൂക്കേഷൻ - 144, ആർട്ട് എജ്യൂക്കേഷൻ -134, വർക്ക് എക്സ്പീരിയൻസ് -250, സ്പെഷൽ എജ്യുക്കേറ്റർ -493
=നവോദയ: ഹിന്ദി - 251, ഇംഗ്ലീഷ് -281, സോഷ്യൽ സ്റ്റഡീസ് -157, മാത്തമാറ്റിക്സ് -279, സയൻസ് -208, ഫിസിക്കൽ എജ്യുക്കേഷൻ (മെയിൽ) -124, ഫിസിക്കൽ എജ്യൂക്കേഷൻ (ഫീമെയിൽ) -128, ആർട്ട് -144, കംപ്യൂട്ടർ സയൻസ് -653, മ്യൂസിക് -124, ലൈബ്രറി - 134, സ്പെഷൽ എജ്യൂക്കേറ്റർ -495, തേഡ് ലാംഗ്വേജ് -443.
=പേ സ്കെയിൽ: ലെവൽ 7 (44,900-1,42,400 രൂപ) =പ്രായം: 35 കവിയരുത്.
യോഗ്യത:
1. ബന്ധപ്പെട്ട വിഷയങ്ങളിൽ 50% മാർക്കോടെ നാലു വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സും ബിഎഡും അല്ലെങ്കിൽ
2. ബന്ധപ്പെട്ട വിഷയങ്ങളിൽ 50% മാർക്കോടെ ബിരുദവും 50% മാർക്കോടെ ബിഎഡ് അല്ലെങ്കിൽ തത്തുല്യയോഗ്യതയും. (തത്തുല്യ യോഗ്യതകൾക്കു വിജ്ഞാപനം കാണുക).
3. സിബിഎസ്ഇ നടത്തുന്ന സിടിഇടി- പേപ്പർ 2 വിജയം.
4. ഹിന്ദി, ഇംഗ്ലിഷ്, മറ്റു പ്രാദേശിക മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്താൻ കഴിയണം.
=ടിജിടി വിഭാഗം തസ്തികകളുടെ ഇലക്ടീവ് സബ്ജെക്ട് കോംബിനേഷൻ സംബന്ധിച്ച വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
=അഭിലഷണീയ യോഗ്യതകൾ:1. കെവിഎസ്, എൻവിഎസ് വിദ്യാലയങ്ങളിൽനിന്നുള്ള ജോലിപരിചയം.
2. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്ഞാനം.
=കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ, മ്യൂസിക്, ആർട്ട്, വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളിലെ ടിജിടി തസ്തിക സംബന്ധിച്ച യോഗ്യതകൾക്കു വിജ്ഞാപനം കാണുക.
പ്രൈമറി ടീച്ചർ: 3365 =പ്രായം: 30 കവിയരുത് =പേ സ്കെയിൽ: ലെവൽ 6 (35,400 - 1,12,400 രൂപ)
യോഗ്യത: 1. 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ ഹയർ സെക്കൻഡറി അല്ലെങ്കിൽ ഇന്റർമീഡിയറ്റ് (പ്ലസ് ടു) യോഗ്യതയും എലമെന്ററി എജ്യൂക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യവും അല്ലെങ്കിൽ 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ ഹയർ സെക്കൻഡറി അല്ലെങ്കിൽ ഇന്റർമീഡിയറ്റ് (പ്ലസ് ടു) യോഗ്യതയും നാലു വർഷത്തെ ബാച്ച്ലർ ഓഫ് എലിമെന്ററി എജ്യൂക്കേഷൻ യോഗ്യതയും.
അല്ലെങ്കിൽ 50 % മാർക്കോടെ സീനിയർ സെക്കൻഡറി അല്ലെങ്കിൽ ഹയർ സെക്കൻഡറി അല്ലെങ്കിൽ ഇന്റർമീഡിയറ്റ് (പ്ലസ് ടു) യോഗ്യതയും രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എജ്യൂക്കേഷൻ (സ്പെഷൽ എജ്യൂക്കേഷൻ) യോഗ്യതയും.
2. സിബിഎസ്ഇ നടത്തുന്ന സിടിഇടി- പേപ്പർ 120.
2. ഹിന്ദി, ഇംഗ്ലീഷ് മാധ്യമത്തിൽ സുഗമമായി അധ്യാപനം നടത്തണം.
=അഭിലഷണീയ യോഗ്യതകൾ:
1. കംപ്യൂട്ടർ പ്രവർത്തന പരിജ്ഞാനം.
=പ്രൈമറി ടീച്ചർ തസ്തികയിലെ മ്യൂസിക്, സ്പെഷൽ എജ്യൂക്കേറ്റർ വിഭാഗങ്ങളിലെ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
ഇതര തസ്തികകൾ
മറ്റു തസ്തികകളും ഒഴിവുകളും ചുരുക്കത്തിൽ.
=കേന്ദ്രീയ വിദ്യാലയ: അസിസ്റ്റന്റ് കമ്മീഷണർ-8, പ്രിൻസിപ്പൽ -134, വൈസ് പ്രിൻസിപ്പൽ - 58, ലൈബ്രേറിയൻ -147. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 12, ഫിനാൻസ് ഓഫീസർ -5, അസിസ്റ്റന്റ് എൻജിനിയർ -2, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ - 74, ജൂണിയർ ട്രാൻസ്ലേറ്റർ -8, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 280, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 714, സ്റ്റെനോഗ്രഫർ ഗ്രേഡ് 1 -3, സ്റ്റെനോഗ്രഫർ ഗ്രേഡ് 2 -57.
=നവോദയ വിദ്യാലയ: അസിസ്റ്റന്റ് കമ്മീഷണർ (അക്കാദമിക്സ്) -9, പ്രിൻസിപ്പൽ - 93, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (എച്ച്/ആർഒ കേഡർ)- 46, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎൻവി കേഡർ)-552, ലാബ് അറ്റൻഡന്റ്- 165, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എച്ച്ക്യു/ആർഒ കേഡർ) -24.
=യോഗ്യത: സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കേന്ദ്ര സർക്കാർ / സ്വയംഭരണ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജെഎസ്എ അല്ലെങ്കിൽ എൽഡിസി ആയി (ലെവൽ 2 തസ്തികയിൽ) 3 വർഷം ജോലിപരിചയം വേണം. പ്രായം 30 കവിയരുത്. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പരിജ്ഞാനവും ഹിന്ദി, ഇംഗ്ലീഷ് മാധ്യമത്തിൽ ജോലിപരിചയവും വേണം. ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളിൽ പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം.
=ടൈപ്പിംഗ് പരിജ്ഞാനവും വേണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
=യോഗ്യതയും പ്രായവും: 2025 ഡിസംബർ 4 അടിസ്ഥാനമാക്കി യോഗ്യത, പരിചയം, പ്രായം എന്നിവ കണക്കാക്കും. സംവരണ വിഭാഗക്കാർക്കും വനിതകൾക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
=തെരഞ്ഞെടുപ്പ്: അധ്യാപക തസ്തികകളിലേക്ക് രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ (കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്), ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. തീയതി പിന്നീടറിയിക്കും. മറ്റു തസ്തികകൾ ഉൾപ്പെടെയുള്ളവയുടെ തെരഞ്ഞെടുപ്പ്, പരീക്ഷാ രീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
=പരീക്ഷാ ഫീസും പ്രോസസിംഗ് ഫീസും:
പരീക്ഷാ ഫീസ്: അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകൾക്ക് 2300 രൂപ. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ലാബ് അറ്റൻഡന്റ്, എംടിഎസ് തസ്തികകൾക്ക് 1200 രൂപ, മറ്റു തസ്തികകൾക്ക് 1500 രൂപ. പട്ടികവിഭാഗം/വിമുക്തഭടൻ/ഭിന്നശേഷിക്കാർക്ക് ഫീസ് വേണ്ട.
പ്രോസസിംഗ് ഫീസ്: എല്ലാ തസ്തികകൾ ക്കും 500 രൂപ. പട്ടികവിഭാഗം/ വിമുക്തഭടൻ/ഭിന്നശേഷിക്കാർക്കും പ്രോസസിംഗ് ഫീസ് ബാധകമാണ്. കേന്ദ്രീയ വിദ്യാലയയിലെയും നവോദയയിലെയും സമാന തസ്തികയിലേക്ക് ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരു തസ്തികയിലേക്കു മാത്രം ഫീസടച്ചാൽ മതി. ഓൺലൈനായി ഫീസ് അടയ്ക്കണം. നിർദേശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭിക്കും.
=അപേക്ഷിക്കേണ്ട വിധം: www.cbse.gov.in, www.kvsangathan.nic.in, www.navodaya.gov.in
എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിന്റെ പൂർണരൂപവും വെബ്സൈറ്റിൽ ലഭിക്കും.
Tags : CAREER DEEPIKA