ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് റിഫൈനറികളിൽ 2757 ട്രേഡ്/ ടെക്നിഷൻ അപ്രന്റിസ് അവസരം. 1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ.
ഗുവാഹത്തി, ദിഗ്ബോയ്, ബൻഗായ് ഗാവ് (അസം), ബറൗനി (ബിഹാർ), ഗുജറാത്ത്, ഹാൽദിയ (ബംഗാൾ), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) എന്നിവിടങ്ങളിലെ റിഫൈനറികളിലാണ് അവസരം.
തസ്തിക, വിഭാഗം, യോഗ്യത:
ട്രേഡ് അപ്രന്റിസ്-അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്സും.
ട്രേഡ് അപ്രന്റിസ്-ബോയ്ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ടെക്നിഷൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജിനിയറിംഗ്/പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നിഷൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നിഷൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നിഷൻ അപ്രന്റിസ് (ഇൻസ്ട്രമെന്റേഷൻ): 3 വർഷ ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്-സെക്രട്ടേറിയൽ അസിസ്റ്റന്റ്: 3 വർഷ ബിഎ/ബിഎസ്സി/ബികോം.
ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.
പ്ലസ് ടു, ബിരുദം, ഡിപ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം. ഭിന്നശേഷിക്കാർക്ക് 45%). ഐടിഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി.
പ്രായം: 18-24 അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം. www.iocl.com
Tags : CAREER DEEPIKA IOCL