ഡൽഹി ആസ്ഥാനമായ നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡിവിഷൻ വർക്ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4116 ഒഴിവ്. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: മെക്കാനിക് ഡീസൽ, ഇലക്ട്രീഷൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ), മോട്ടർ വെഹിക്കിൾ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, മെറ്റീരിയൽ ഹാൻഡിലിംഗ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ്, വയർമാൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി),കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. പ്രായം: 15-24. അർഹർക്ക് ഇളവുണ്ട്. സ്റ്റൈപ്പൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100 ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
കായികതാരങ്ങൾക്ക് 21 ഒഴിവ്
നോർത്തേൺ റെയിൽവേയ്ക്കു കീഴിൽ കായികതാരങ്ങൾക്ക് 21 ഒഴിവ്. ബോക്സിംഗ്, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ആർച്ചറി, ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്ബോൾ, കബഡി, ഹോക്കി, ഖോഖോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളിലാണ് അവസരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പ്ലസ് ടു ജയം/ബിരുദം. പ്രായം: 18-25. സ്പോർട്ട്സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും വെബ്സൈറ്റ് കാണുക. www.rrcnr.org
റെയിൽവേയിൽ 5901 അപ്രന്റിസ്
കൊൽക്കത്ത ആസ്ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ വർക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1,785 ഒഴിവ്. ഡിസംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റ്/ക്രെയ്ൻ ഓപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.
യോഗ്യത: 50% മാർക്കോടെ 10-ാം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. (എൻസിവിടി/എസ്സിവിടി). പ്രായം: 15-24, അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല
www.rreser.co.in
Tags : CAREER DEEPIKA