സർവകലാശാല അസിസ്റ്റന്റ്, എസ്ഐ, അസിസ്റ്റന്റ് ജയിലർ തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 24 തസ്തികയിൽ നേരിട്ടുള്ള നിയമനം. 8 തസ്തികയിൽ തസ്തികമാറ്റം വഴിയും ഒരു തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും 64 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനവുമാണ്.
=നേരിട്ടുള്ള നിയമനം: സർവകലാശാലകളിൽ അസിസ്റ്റന്റ്, പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ്-1, കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവ. ട്രെയിനിംഗ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ നാച്വറൽ സയൻസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, ആസൂത്രണ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ,
ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ എച്ച്എസ്എസ്ടി ജിയോളജി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺവൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ജൂണിയർ, ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂണിയർ പെട്രോളജിക്കൽ അനലിസ്റ്റ്, കുക്ക് ഗ്രേഡ്-2, മത്സ്യഫെഡിൽ കംപ്യൂട്ടർ പ്രോഗ്രാമർ, ഭവന നിർമാണ ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1/ഓവർസിയർ (സിവിൽ),
കെടിഡിസിയിൽ ഓവർസിയർ ഗ്രേഡ്-1 (സിവിൽ), ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സൂപ്പർവൈസർ (പഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ), സർവകലാശാലകളിൽ ഇലക്ട്രീഷൻ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസിൽ ഇലക്ട്രിക്കൽ ഹെൽപർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ സെക്യൂരിറ്റി ഗാർഡ്, റബർ മാർക്കിൽ ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ), ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ ഇസിജി ടെക്നിഷൻ ഗ്രേഡ്-2, പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക് തുടങ്ങിയ തസ്തികകളിൽ.
=തസ്തികമാറ്റം വഴി: സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂണിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) തുടങ്ങിയ തസ്തികകളിൽ.
=പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ട്രെയിനി തസ്തികയിൽ.
=സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടന്മാർ), പോലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ), പോലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പോലീസ്), വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക് തുടങ്ങിയ തസ്തികകളിൽ.
=അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും പിഎസ്സി വെബ്സൈറ്റ് (www.keralapsc.gov.in) സന്ദർശിക്കുക.
Tags : CAREER DEEPIKA PSE