ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്കെയിൽ-1) തസ്തികയി ലേക്ക് അപേക്ഷിക്കാം. 300 ഒഴിവ്. ഡിസംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ജനറലിസ്റ്റ് വിഭാഗത്തിൽ 285 ഒഴിവും ഹിന്ദി (രാജ്ഭാഷ) ഓഫീസർ വിഭാഗത്തിൽ 15 ഒഴിവുമാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിന് 55%) ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) വിഭാഗത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും പബ്ലിക് സെക്ടർ ജനറൽ ഇൻഷ്വറൻസ് കമ്പനി ജീവനക്കാർക്കും ഇളവുണ്ട്. യോഗ്യത, പ്രായം എന്നിവ 30.11.2025 അടിസ്ഥാനമാക്കി കണക്കാക്കും. ശമ്പളം: 50,925-96,765.
തെരഞ്ഞെടുപ്പ്: രണ്ടുഘട്ടമുള്ള ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കി.പ്രിലിമിനറി പരീക്ഷ ജനുവരി 10നും മെയിൻ പരീക്ഷ ഫെബ്രുവരി 28നും നടത്തും. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് എറണാകുളത്താണു കേന്ദ്രം.
ഫീസ്: 1,000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗം എന്നിവർക്ക് 250 രൂപ. ഓൺലൈൻ ആയി ഫീസടയ്ക്കണം. ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.orientalinsurance.org.in
Tags : CAREER DEEPIKA