x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​സേ​ന​ക​ളി​ൽ 25,487 ഒ​ഴി​വ്


Published: December 12, 2025 02:34 PM IST | Updated: December 12, 2025 02:34 PM IST

വി​വി​ധ കേ​ന്ദ്ര​സേ​ന​ക​ളി​ൽ വ​ൻ അ​വ​സ​ര​വു​മാ​യി വി​ജ്‌​ഞാ​പ​നം. കോ​ൺ​സ്റ്റ​ബി​ൾ (ജി​ഡി), റൈ​ഫി​ൾ​മാ​ൻ ത​സ്‌​തി​ക​ക​ളി​ലെ 25,487 ഒ​ഴി​വി​ലേ​ക്ക് ഡി​സം​ബ​ർ 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നി​ല​വി​ലെ ഒ​ഴി​വു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​കും. സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

സേ​ന​ക​ളും അ​വ​സ​ര​വും: സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സ് (സി​എ​പി​എ​ഫ്), സെ​ക്ര​ട്ടേ​റി​യ​റ്റ് സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് (എ​സ്എ​സ്എ​ഫ്) വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​സ്റ്റ​ബി​ൾ (ജി​ഡി), അ​സം റൈ​ഫി​ൾ​സി​ൽ റൈ​ഫി​ൾ​മാ​ൻ (ജി​ഡി).

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: മെ​ട്രി​ക്കു​ലേ​ഷ​ൻ/​പ​ത്താം ക്ലാ​സ്. ശാ​രീ​രി​ക യോ​ഗ്യ​ത: പു​രു​ഷ​ൻ: ഉ​യ​രം: 170 സെ​മീ, നെ​ഞ്ച​ള​വ്: 80 സെ.​മീ. (വി​ക​സി​പ്പി​ക്കു​മ്പോ​ൾ 85 സെ​മീ), (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 162.5 സെ​മീ, 76-81 സെ​മീ).

സ്ത്രീ: ​ഉ​യ​രം: 157 സെ​മീ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 150 സെ​മീ), തൂ​ക്കം ഉ​യ​ര​ത്തി​ന് ആ​നു​പാ​തി​കം. പ്രാ​യം: 01.01.2026ന് 18-23 (​എ​സ്ട‌ി​ക്ക് 5 വ​ർ​ഷ​വും ഒ​ബി​സി​ക്കു 3 വ​ർ​ഷ​വും ഇ​ള​വ്). ശ​മ്പ​ളം: 21,700-69,100.

തെ​ര​ഞ്ഞെ​ടു​പ്പ്: കം​പ്യൂ​ട്ട​ർ അ​ധി​ഷ്‌​ഠി​ത പ​രീ​ക്ഷ (CBE), ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ, മെ​ഡി​ക്ക​ൽ ടെ​സ്റ്റ്, രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും (പു​രു​ഷ​ന്മാ​ർ: 24 മി​നി​റ്റി​ൽ 5 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, സ്ത്രീ​ക​ൾ: എ​ട്ട​ര​മി​നി​റ്റി​ൽ 1.6 കി​ലോ​മീ​റ്റ​ർ ഓ​ട്ടം) ന​ട​ത്തും.

പ​രീ​ക്ഷ​യും കേ​ന്ദ്ര​ങ്ങ​ളും(​സെ​ന്‍റ​ർ കോ​ഡ് ബ്രാ​യ്ക്ക​റ്റി​ൽ): ഒ​ബ്‌​ജ​ക്ടീ​വ് മാ​തൃ​ക​യി​ലാ​ണു പ​രീ​ക്ഷ. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്. മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ങ്ങ​ൾ ല​ഭി​ക്കും. എ​റ​ണാ​കു​ളം (9213), കൊ​ല്ലം (9210), കോ​ട്ട​യം (9205), കോ​ഴി​ക്കോ​ട് (9206), തൃ​ശൂ​ർ (9212), മ​ല​പ്പു​റം (9207), ക​ണ്ണൂ​ർ (9202), തി​രു​വ​ന​ന്ത​പു​രം (9211) എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.

പ​രീ​ക്ഷാ​ഫീ​സ്: 100 രൂ​പ (സ്ത്രീ​ക​ൾ, എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ, വി​മു​ക്‌​ത​ഭ​ട​ന്മാ​ർ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല). ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: https://ssc.gov.in

സേ​ന​ക​ളും ഒ​ഴി​വും

  • സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ‌് (CISF)-14,595
  • സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്‌​സ് (CRPF)-5,490
  • സ​ശ​സ്ത്ര സീ​മാ ബെ​ൽ (SSB)-1764
  • അ​സം റൈ​ഫി​ൾ​സ് (AR)-1706
  • ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ് (ITBP)-1,293
  • ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ‌് (BSF)-616
  • സെ​ക്ര​ട്ടേ​റി​യ​റ്റ് സെ​ക്യൂ​രി​റ്റി ഫോ​ഴ്സ‌് (SSF)-23

Tags : CAREER DEEPIKA

Recent News

Up