ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം.
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 714 മൾട്ടിടാസ്കിംഗ് സ്റ്റാഫ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി സർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലാണ് അവസരം.ഡിസംബർ 17 മുതൽ ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: എക്സൈസ്, എന്റർടെയ്ൻമെന്റ്, ലേബർ, ഡ്രഗ്സ് കൺട്രോൾ, അർബൻ ഡെവലപ്മെന്റ്, പബ്ലിക് ഗ്രീവൻസസ്, എൻസിസി,രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് സൊ സൈറ്റീസ്, ജനറൽ അഡ്മിനിസിട്രേറ്റീവ്, ഓഫീസ് ഓഫ് ദ് ലോകായുക്ത, ഡെവലപ്മെന്റ്, ഫുഡ്, സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്, സാഹിത്യകലാ പരിഷത്.
പ്രായം: 18-27. അർഹരായവർക്ക് ഇളവ്. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. ശമ്പളം: 18,000-56,900. ഫീസ്: 100 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻ/സ്ത്രീകൾക്കു ഫീസില്ല. എസ്ബിഐ ഇ-പേ മുഖേന ഫീസ് അടയ്ക്കാം.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് (ബാധകമായവർ) എന്നിവ മുഖേന.
വിശദ വിവരങ്ങൾക്ക്: https://dsssbonline.nic.in, https://dsssb.delhi.gov.inൽ പ്രസിദ്ധീകരിക്കും.
Tags : CAREER DEEPIKA