ബംഗളൂരു ആസ്ഥാനമായ ഐടിഐ ലിമിറ്റഡിന്റെ വിവിധ കേന്ദ്രങ്ങളിൽ യംഗ് പ്രഫഷണൽ തസ്തികയിൽ 215 ഒഴിവ്. കരാർ നിയമനം. പാലക്കാട്ട് 50+ ഒഴിവുണ്ട്. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം: യംഗ് പ്രഫഷണൽ ഗ്രാജ്വേറ്റ്: ബിഇ/ബിടെക് (ഇസി/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇസിഇ/ടെലികമ്യൂണിക്കേഷൻസ്)/എംസിഎ/എംഎസ്സി (ഇലക്ട്രോണിക്സ്/സിഎസ്/ഐടി/സൈബർ സെക്യൂരിറ്റി/പ്രോജക്ട് മാനേജ്മെന്റ്)/ എംബിഎ (പ്രോജക്ട് മാനേജ്മെന്റ്/ഓപ്പറേഷൻസ് മാനേജ്മെന്റ്/എംബിഎ മാർക്കറ്റിംഗ്)/ ഏതെങ്കിലും ബിരുദം/ബിബിഎ/ബിബിഎം/ബിഎംഎസ്; 60,000.
യംഗ് പ്രഫഷണൽ (ടെക്നിഷൻ): ഡിപ്ലോമ (ഇസിഇ/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇലക്ട്രോണിക്സ്/കെമിക്കൽ)/ബിഎസ്സി (ഐടി/കെമിസ്ട്രി)/ബിസിഎ: 35,000.
യംഗ് പ്രഫഷണൽ-ഓപ്പറേറ്റർ: ഐടിഐ (ഇസി/സിഎസ്/മെക്കാനിക്കൽ/ഐടി/ഇഇഇ/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് മെക്കാനിക്/ഫിറ്റർ: 30,000.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. പ്രായപരിധി: 35. www.itiltd.in
Tags : CAREER DEEPIKA