സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിലെ നാഷണൽ സോയിൽ മാപ്പിംഗ് പ്രോഗ്രാമിൽ വിവിധ തസ്തികകളിലായി 121 ഒഴിവ്.
വിവിധ ഫീൽഡ് ഓഫീസുകളിലും സോയിൽ ടെസ്റ്റിംഗ് ലാബുകളിലുമാണ് അവസരം. ഒരു വർഷ കരാർ നിയമനം. ജനുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
- സോയിൽ സർവേ ഓഫീസർ: ബിഎസ്സി അഗ്രികൾച്ചർ; 46,230.
- ഫീൽഡ് അസിസ്റ്റന്റ്: വിഎച്ച്എസ്ഇ അഗ്രികൾച്ചർ ജയം; 21,070.
- ലാസ്കർ: പത്താം ക്ലാസ് ജയം; 19,310.
- റിസർച്ച് അസിസ്റ്റന്റ്: ബിഎസ്സി അഗ്രികൾച്ചർ; 46,230.
- ലാബ് അസിസ്റ്റന്റ്: ബിഎസ്സി ലൈഫ് സയൻസസ് (കെമിസ്ട്രി മുൻഗണന); 21,070.
- ലാബ് അറ്റൻഡർ: പത്താം ക്ലാസ് ജയം; 19,310.
- ജിഐഎസ് എക്സ്പെർട്ട്: ജിയോ ഇൻഫർമാറ്റിക്സിൽ പിജി; 32,550.
- പ്രോജക്ട് കൺസൽട്ടന്റ്: സോയിൽ സർവേയിൽ 15 വർഷ പരിചയം; 50,000.
- ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, ഡിസിഎ ഒരു വർഷ പരിചയം; 22,240.
പ്രായപരിധി: 36. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പ്രൊഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന.
www.cmd.kerala.gov.in
Tags :
CAREER DEEPIKA