രാജസ്ഥാൻ മെഡിക്കൽ എഡ്യുക്കേഷൻ സൊസൈറ്റിയിൽ വിവിധ വകുപ്പുകളിൽ പ്രഫസർ, അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസറുടെ 1392 ഒഴിവ്. ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ: അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, പതോളജി, ഫോറൻസിക് മെഡിസിൻ, പിഎസ്എം, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ടിബി ആൻഡ് ചെസ്റ്റ്, ലെപ്രസി ആൻഡ് വെനറോളജി (സ്കിൻ), സൈക്യാട്രി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇഎൻടി, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനസ്തേഷ്യ, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ന്യൂറോളജി, യൂറോളജി, നെഫ്രോളജി, കാർഡിയോളജി, എൻഡോക്രൈനോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി, മെഡിക്കൽ ഓങ്കോളജി, ഓങ്കോസർജറി, പ്ലാസ്റ്റിക് സർജറി, ന്യൂറോസർജറി, റേഡിയോതെറാപ്പി.
യോഗ്യത: ബന്ധപ്പെട്ട വകുപ്പിൽ എംഡി/ ഡിഎം/ എംഎസ്എച്ച്/എംഎസ്/ ഡിഎൻബി/ എംഎസ്സി മെഡിക്കൽ/ പിഎച്ച്ഡി മെഡിക്കൽ, അധ്യാപന, റിസർച്ച് പരിചയം.
യോഗ്യത, പ്രായം, ശമ്പളം സംബന്ധിച്ച വിശദ വിവരങ്ങൾക്ക്: www.medicaleducation.rajasthan. gov.in
Tags : CAREER DEEPIKA Faculty