x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​എ​​സ്‌​സി ​വി​​ജ്ഞാ​പ​​നം: സേ​​ന​​ക​​ളി​​ൽ 845 ഒ​​ഴി​​വ്


Published: December 20, 2025 03:04 PM IST | Updated: December 20, 2025 03:04 PM IST

കം​ബൈ​​ൻ​​ഡ് ഡി​​ഫ​​ൻ​​സ് സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യ്ക്ക് യൂ​​ണി​​യ​​ൻ പ​​ബ്ലി​​ക് സ​​ർ​വീ​​സ് ക​​മ്മീ​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. സ്ത്രീ​​ക​​ൾ​ക്കു​​ള്ള നോ​​ൺ ടെ​​ക്‌​​നി​​ക്ക​​ൽ ഷോ​​ർ​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ കോ​​ഴ്‌​​സ് ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ സൈ​​നി​​ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ 451 ഒ​​ഴി​​വു​​ണ്ട്. ഡി​​സം​​ബ​​ർ 30 വ​​രെ ഓ​​ൺ​​ലൈ​​നി​​ൽ അ​​പേ​​ക്ഷി​​ക്കാം. ഏ​​പി​​ൽ 12നാ​​ണു പ​​രീ​​ക്ഷ.

കോ​​ഴ്സ‌്, ഒ​​ഴി​​വ്, പ്രാ​​യം, യോ​​ഗ്യ​​ത: ഇ​​ന്ത്യ​​ൻ മി​​ലി​​റ്റ​​റി അ​​ക്കാ​​ദ​​മി, ഡെ​​റാ​​ഡൂ​​ൺ 162-ാം കോ​​ഴ്സ് (എ​​ൻ​​സി​സി-​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (ആ​​ർ​​മി വിം​ഗ്) ഉ​​ള്ള​​വ​​ർ​​ക്കു നീ​​ക്കി​​വ​​ച്ച 13 ഒ​​ഴി​​വ് ഉ​​ൾ​​പ്പെ​​ടെ): അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ന്മാ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. 2003 ജ​​നു​​വ​​രി ര​​ണ്ടി​നു ​മു​​ന്പും 2008 ജ​​നു​​വ​​രി ഒ​​ന്നി​​നു ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. യോ​​ഗ്യ​​ത: ബി​​രു​​ദം/​​ത​​ത്തു​​ല്യം.

നേ​​വ​​ൽ അ​​ക്കാ​​ദ​​മി, ഏ​​ഴി​​മ​​ല: എ​​ക്സി​ക്യൂ​​ട്ടീ​​വ്-​​ജ​​ന​​റ​​ൽ സ​​ർ​​വീ​​സ്/​​ഹൈ​​ഡ്രോ (26 ഒ​​ഴി​​വ്-​​നേ​​വ​​ൽ വിം​ഗി​​ലെ എ​​ൻ​​സി​​സി-​സി ​സ​​ർ​​ട്ടി​ഫി​​ക്ക​​റ്റു​​കാ​​ർ​​ക്കു​​ള്ള 6 ഒ​​ഴി​​വ് ഉ​​ൾ​​പ്പെ​​ടെ): അ​​വി​​വാ​ഹി​​ത​​രാ​​യ പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. 2003 ജ​​നു​​വ​​രി ര​​ണ്ടി​​നു മു​​ന്പും 2008 ജ​​നു​​വ​​രി ഒ​​ന്നി​​നു​ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. യോ​​ഗ്യ​​ത: എ​​ൻ​​ജി​നി​​യ​​റിം​ഗ് ബി​​രു​​ദം.

എ​​യ​​ർ​ഫോ​​ഴ്‌​​സ്‌ അ​​ക്കാ​​ദ​​മി, ഹൈ​​ദ​​രാ​​ബാ​​ദ്: 221 (എ​​ഫ് (പി) ​​കോ​​ഴ്‌​​സ്-​​പ്രീ​ഫ്ലൈ​​യിം​ഗ് (32 ഒ​​ഴി​വ്-​​എ​​ൻ​​സി​​സി-​സി ​സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​യ​​ർ വിം​ഗ്) ഉ​​ള്ള​​വ​​ർ​​ക്കാ​​യി നീ​​ക്കി​​വ​​ച്ച 3 ഒ​​ഴി​​വ് ഉ​​ൾ​​പ്പെ​​ടെ): പ്രാ​​യം: 20-24 (2003 ജ​​നു​​വ​​രി ര​​ണ്ടി​​നു മു​ന്പും 2007 ജ​​നു​​വ​​രി ഒ​​ന്നി​​നു ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​ക​​രു​​ത്), കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് ഉ​​ള്ള​​വ​​ർ​​ക്ക് 26 വ​​യ​​സു​​വ​​രെ​​യാ​​കാം. 25ൽ ​​താ​​ഴെ പ്രാ​​യ​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ർ അ​​വി​​വാ​​ഹി​​ത​​രാ​​യി​​രി​ക്ക​​ണം. യോ​​ഗ്യ​​ത: ബി​​രു​​ദം (പ്ല​​സ് ടു​​വി​​നു ഫി​​സി​​ക്സു‌ം മാ​​ത്‌​​സും പ​​ഠി​​ച്ച​​വ​​രാ​​ക​​ണം) അ​​ല്ലെ​​ങ്കി​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗ് ബി​​രു​​ദം.

ഓ​​ഫീ​സേ​​ഴ്‌​​സ് ട്രെ​​യി​​നിം​ഗ് അ​​ക്കാ​​ദ​​മി, ചെ​​ന്നെെ പു​​രു​​ഷ​​ന്മാ​​ർ​​ക്കു​​ള്ള 125-ാം എ​​സ്എ​​സ്‌​​സി കോ​​ഴ്‌​​സ് (275 ഒ​​ഴി​​വ്): അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. 2002 ജ​​നു​​വ​​രി ര​​ണ്ടി​നു ​മു​​ന്പും 2008 ജ​​നു​​വ​​രി ഒ​​ന്നി​​നു ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. യോ​​ഗ്യ​​ത: ബി​​രു​​ദം/​​ത​​ത്തു​​ല്യം.

ഓ​​ഫീ​​സേ​​ഴ്‌​​സ് ട്രെ​​യി​​നിം​ഗ് അ​​ക്കാ​​ദ​​മി, ചെ​​ന്നൈ-125-ാം എ​​സ്എ​​സ്‌​​സി (വി​​മ​​ൻ) (നോ​​ൺ ടെ​​ക്നി​​ക്ക​​ൽ) കോ​​ഴ്‌​​സ് (18 ഒ​​ഴി​​വ്): അ​​വി​​വാ​​ഹി​​ത​​രാ​​യ സ്ത്രീ​​ക​​ൾ അ​​പേ​​ക്ഷി​​ക്കു​​ക. 2002 ജ​​നു​​വ​രി ​ര​​ണ്ടി​​നു മു​​ന്പും 2008 ജ​​നു​​വ​​രി ഒ​​ന്നി​​നു ശേ​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. ബാ​​ധ്യ​​ത​​ക​​ളി​​ല്ലാ​​ത്ത വി​​ധ​​വ​​ക​​ൾ​​ക്കും വി​​വാ​​ഹ​​ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്തി​യ​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത: ബി​​രു​​ദം/​​ത​​ത്തു​​ല്യം.

പ​​രീ​​ക്ഷാ​​കേ​​ന്ദ്രം: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യ്ക്കു കൊ​​ച്ചി​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കോ​​ഴി​​ക്കോ​​ട്ടും കേ​​ന്ദ്ര​​മു​​ണ്ട്. അ​​പേ​​ക്ഷാ​​ഫീ​​സ്: 200 രൂ​​പ. ഓ​​ൺ​​ലൈ​​നാ​​യി ഫീ​​സ് അ​​ട​​യ്ക്കാം. സ്ത്രീ​​ക​​ൾ​​ക്കും പ​​ട്ടി​​ക​​വി​​ഭാ​​ഗ​ക്കാ​​ർ​​ക്കും ഫീ​​സി​​ല്ല.

www.upsconline.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. ശാ​രീ​​രി​​ക യോ​​ഗ്യ​​ത​​ക​​ളും സി​​ല​​ബ​​സും അ​​ട​​ക്ക​​മു​​ള്ള വി​​ജ്‌​​ഞാ​​പ​​നം www.upsc.gov.in എ​​ന്ന സൈ​​റ്റി​​ൽ.

NDA വി​​ജ്ഞാ​​പ​​നം: 394 ഒ​​ഴി​​വ്

ക​​ര, നാ​​വി​​ക, വ്യോ​​മ​​സേ​​ന​​ക​​ളി​​ലെ 394 ഒ​​ഴി​​വി​ലേ​​ക്കു യൂ​​ണി​​യ​​ൻ പ​​ബ്ലി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നാ​​ഷ​​ണ​​ൽ ഡി​​ഫ​​ൻ​​സ് അ​​ക്കാ​​ദ​​മി ആ​​ൻ​​ഡ് നേ​​വ​​ൽ അ​​ക്കാ​​ദ​​മി പ​​രീ​​ക്ഷ മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

എ​​ൻ​​ഡി​​എ​​യു​​ടെ ആ​​ർ​​മി, നേ​​വി, എ​​യ​​ർ ഫോ​​ഴ്സ് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ 157-ാം കോ​​ഴ്‌​​സി​​ലേ​​ക്കും നേ​​വ​​ൽ അ​​ക്കാ​​ദ​​മി​​യു​​ടെ 119-ാം കോ​​ഴ്സി​​ലേ​​ക്കു​മാ​​ണു പ്ര​​വേ​​ശ​​നം. അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​ന്മാ​​ർ​​ക്കും വ​​നി​​ത​​ക​​ൾ​​ക്കു​​മാ​​ണ് അ​​വ​​സ​​രം. ഡി​​സം ബ​​ർ 30 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഒ​​ഴി​​വ്: 394 (എ​​ൻ​​ഡി​​എ: ക​​ര​​സേ​​ന-208, വ്യോ​​മ​​സേ​​ന-120. നാ​​വി​​ക​​സേ​​ന-42; നേ​​വ​​ൽ അ​​ക്കാ​​ദ​​മി-24 (10+2 കേ​​ഡ​​റ്റ് എ​​ൻ​​ട്രി സ്കീം). വ​​നി​​ത​​ക​​ൾ​​ക്ക് എ​​ൻ​​ഡി​​എ​​യി​​ൽ 21 (ക​​ര​​സേ​​ന-10, നാ​​വി​​ക​​സേ​​ന -5, വ്യോ​​മ​​സേ​​ന -6) ഒ​​ഴി​​വും നേ​വ​​ൽ അ​​ക്കാ​​ദ​​മി​​യി​​ൽ 3 ഒ​​ഴി​​വു​​മാ​​ണു​​ള്ള​​ത്.

പ്രാ​​യം: 2007 ജൂ​​ലൈ ഒ​​ന്നി​​നു മു​​മ്പും 2010 ജൂ​​ലൈ ഒ​​ന്നി​​നു ശേ​​ഷ​​വും ജ​​നി​​ച്ച​​വ​​രാ​​ക​​രു​​ത്. യോ​​ഗ്യ​​ത: നാ​​ഷ​ണ​​ൽ ഡി​​ഫ​​ൻ​​സ് അ​​ക്കാ​​ദ​​മി (ആ​​ർ​​മി വിം​​ഗ്): പ്ല​​സ് ടു ​​ജ​​യം/​​ത​​ത്തു​​ല്യം. നാ​​ഷ​​ണൽ ഡി​​ഫ​​ൻ​​സ് അ​​ക്കാ​​ദ​​മി​​യു​​ടെ എ​​യ​​ർ ഫോ​​ഴ്സ്, നേ​​വ​​ൽ വിം​​ഗ്, നേ​​വ​​ൽ അ​​ക്കാ​​ദ​​മി​​യു​​ടെ 10+2 കേ​​ഡ​​റ്റ് എ​​ൻ​​ട്രി സ്‌​​കീം: ഫി​​സി​​ക്സും കെ​​മി​​സ്ട്രി​​യും മാ​​ത്ത​​മാ​​റ്റി​​ക്‌​​സും പ​​ഠി​​ച്ചു പ്ല​​സ് ടു/​​ത​​ത്തു​​ല്യം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ഇ​​ന്‍റ​​ർ​​വ്യൂ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും കൊ​​ച്ചി​​യും കോ​​ഴി​​ക്കോ​​ടും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. മാ​​ത്ത​​മാ​​റ്റി​​ക്സ് (കോ​​ഡ്-01, ര​​ണ്ട​​ര​മ​​ണി​ക്കൂ​​ർ, 300 മാ​​ർ​​ക്ക്), ജ​​ന​​റ​​ൽ എ​​ബി​​ലി​​റ്റി ടെ​​സ്റ്റ് (കോ​​ഡ്-02, ര​​ണ്ട​​ര​മ​​ണി​​ക്കൂ​​ർ, 600 മാ​​ർ​​ക്ക്) എ​​ന്നി​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഒ​​ബ്ജ​​ക്ടീ​​വ് മാ​​തൃ​​ക​​യി​​ൽ എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യു​​ണ്ടാ​​കും. തു​​ട​​ർ​​ന്ന് 900 മാ​​ർ​​ക്കു​​ള്ള എ​​സ്എ​​സ്‌​​ബി ഇ​ന്‍റ​ർ​​വ്യൂ ന​​ട​​ത്തും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 100 രൂ​​പ. ഓ​​ൺ​​ലൈ​​നാ​​യി ഫീ​​സ​​ട​​യ്ക്കാം. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും വ​​നി​​ത​​ക​​ൾ​​ക്കും ജെ​​സി​​ഒ, എ​​ൻ​​സി​​ഒ, ഒ​​ആ​​ർ റാ​​ങ്കു​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ന്ന​​വ​​രു​​ടെ​​യും വി​​ര​​മി​​ച്ച​​വ​​രു​​ടെ​​യും മ​​ക്ക​​ൾ​​ക്കും ഫീ​​സ് ഇ​​ള​​വു ല​​ഭി​​ക്കും.

www.upsconline.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. വി​ജ്‌​​ഞാ​​പ​​നം www.upsc.gov.in എ​​ന്ന സൈ​​റ്റി​​ൽ.

Tags : CAREER DEEPIKA

Recent News

Up