x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​​ച്ചി​​ൻ ഷി​​പ്‌​​യാ​​ഡ്: 132 വ​​ർ​​ക്ക്‌​​മെ​​ൻ


Published: January 2, 2026 01:29 PM IST | Updated: January 2, 2026 01:29 PM IST

കൊ​​ച്ചി​​ൻ ഷി​​പ്‌​​യാ​​ഡി​​ൽ വ​​ർ​ക്ക്മെ​​ൻ കേ​​ഡ​​റി​​ൽ 132 ഒ​​ഴി​​വ്. സ്‌​​ഥി​​ര നി​​യ​​മ​​നം. ജ​​നു​​വ​​രി 12 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തി​​ക, വി​​ഭാ​​ഗം, യോ​​ഗ്യ​​ത: സീ​​നി​​യ​​ർ ഷി​​പ് ഡ്രാ​​ഫ്റ്റ്സ്‌​​മാ​​ൻ (മെ​​ക്കാ​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ): 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ​​സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രമെ​​ന്‍റേ​​ഷ​​ൻ/​​ഇ​​ൻ​​സ്ട്രമെ​​ന്‍റേ​​ഷ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​ഗി​ൽ 3 വ​​ർ​ഷ ​ഡി​​പ്ലോ​​മ, 2 വ​​ർ​​ഷ പ​​രി​​ച​​യം.

ജൂ​​ണി​യ​​ർ ടെ​​ക്നി​​ക്ക​​ൽ അ​​സി​സ്റ്റ​ന്‍റ് (മെ​​ക്കാ​നി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, സി​​വി​​ൽ, ഇ​​ൻ​​സ്ട്രമെ​ന്‍റേ​​ഷ​​ൻ): 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​‌​ക്‌​ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്‌​​സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രമെ​ന്‍റേ​ഷ​​ൻ/​​സി​​വി​​ൽ/ ഇ​​ൻ​​സ്ട്രമെ​​ന്‍റേ​​ഷ​​ൻ എ​​ൻ​​ജി​നി​​യ​​റിം​ഗി​​ൽ 3 വ​​ർ​​ഷ ഡി​​പ്ലോ​​മ, 4 വ​​ർ​​ഷ പ​​രി​​ച​​യം.

ല​​ബോ​​റ​​ട്ട​​റി അ​​സി​​സ്റ്റ​ന്‍റ് (മെ​​ക്കാ​​നി​​ക്ക​​ൽ): 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/​​മെ​​റ്റ​​ല​​ർ​​ജി​​ക്ക​​ൽ എ​​ൻ​​ജി​​നി​യ​​റിം​ഗി​​ൽ 3 വ​​ർ​​ഷ ഡി​​പ്ലോ​​മ അ​​ല്ലെ​ങ്കി​​ൽ 4 എ​​ൻ​​ഡി​​ടി മെ​​ത്തേ​​ഡു​​ക​​ളി​​ൽ പി​​സി​​എ​​ൻ/ഐ​​എ​​സ്എ​​ൻ​​ടി/​​എ​​എ​​സ്‌​​എ​​ൻ​​ടി ലെ​​വ​​ൽ II യോ​ഗ്യ​​ത; 4 വ​​ർ​​ഷ പ​​രി​​ച​​യം.

ല​​ബോ​​റ​​ട്ട​​റി അ​​സി​​സ്റ്റ​ന്‍റ് (കെ​​മി​​ക്ക​​ൽ): 60% മാ​​ർ​​ക്കോ​​ടെ ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി, 4 വ​​ർ​​ഷ പ​​രി​​ച​​യം. സ്റ്റോ​​ർ കീ​​പ്പ​​ർ: ബി​​രു​​ദം, പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ മെ​​റ്റീ​​രി​​യ​​ൽ​​സ് മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​ല്ലെ​​ങ്കി​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ഡി​​പ്ലോ​​മ; 4 വ​​ർ​​ഷ പ​​രി​​ച​​യം.

അ​​സി​​സ്റ്റ​​ന്‍റ്: 60% മാ​​ർ​​ക്കോ​​ടെ ആ​​ർ​​ട്സ് (ഫൈ​​ൻ ആ​​ർ​​ട്‌​​സ്/​​പെ​​ർ​​ഫോ​​മിം​ഗ് ആ​​ർ​​ട്സ് ഒ​​ഴി​കെ)/​​സ​​യ​​ൻ​​സ്/​​കൊ​​മേ​​ഴ്‌​​സ്/​​കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​ഷ​​ൻ​​സ്/​​ബി​​സി​​ന​​സ് അ​​ഡ്‌​​മി​​നി​​സ്ട്രേ​​ഷ​​ൻ ബി​​രു​ദം; 4 ​വ​​ർ​​ഷ പ​​രി​​ച​​യം.

പ്രാ​​യം: 35 ക​​വി​​യ​​രു​​ത്. ശ​​മ്പ​​ളം: അ​​സി​​സ്റ്റ​ന്‍റ് ത​​സ്‌​​തി​​ക​​യി​​ൽ 22,500-73,750; മ​​റ്റു ത​​സ്‌​​തി​​ക​​ക​​ളി​​ൽ 23,500-77,000. ഫീ​​സ്: 700 രൂ​​പ. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​യ്ക്കാം. ​പ​​ട്ടി​​ക​​വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് ഫീ​​സി​​ല്ല.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഓ​​ൺ​​ലൈ​​ൻ എ​​ഴു​​ത്തു പ​​രീ​ക്ഷ, ​പ്രാ​​ക്‌​ടി​​ക്ക​​ൽ ടെ​​സ്റ്റ് എ​​ന്നി​​വ മു​​ഖേ​​ന.

www.cochinshipyard.in

Tags : cochinshipyard job

Recent News

Up