ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 01/2027) സെലക്ഷൻ ടെസ്റ്റിന് ഫെബ്രുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30, 31 തീയതികളിൽ. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം.
4 വർഷത്തേക്കാണു നിയമനം. ഇതു കമ്മീഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പല്ല.വിദ്യാഭ്യാസ യോഗ്യത: സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്.
ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം/തത്തുല്യം ഇംഗ്ലീഷിന് 50% മാർക്കു വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം. സയൻസ് ഇതര വിഷയങ്ങളിലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം.
അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം
പ്രായം: 2006 ജനുവരി 1നും 2009 ജൂലൈ 1 നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി: 21. ശാരീരികയോഗ്യത: ഉയരം 152 സെന്റിമീറ്റർ, നെഞ്ചളവ് കുറഞ്ഞത് 5 സെന്റിമീറ്റർ വികസിപ്പിക്കാൻ കഴിയണം. തൂക്കം. ഉയരത്തിനും പ്രായത്തിനും ആനുപാതികം.
ശാരീരികക്ഷമത: പുരുഷന്മാർക്ക് 7 മിനിറ്റിലും സ്ത്രീകൾക്ക് 8 മിനിറ്റിലും 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷഅപ്പ് 10 സിറ്റഅപ്പ്, 20 സ്ക്വാട്സ് എന്നിവയും പൂർത്തിയാക്കണം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരീക്ഷ. ശാരീരിക അളവെടുപ്പ്. വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്: https://iafrecruitment.edcil.co.in
Tags : Indian Air Force Career