ഇന്ത്യൻ നേവിയിൽ എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലെ ഓഫീസർ തെരഞ്ഞടുപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു (ബിടെക്) എൻട്രി സ്കീം മുഖേനയാണ് തിരഞ്ഞെടുപ്പ്. പെർമനന്റ് കമ്മീഷൻ നിയമനമാണ്.
44 ഒഴിവുണ്ട്. ഇതിൽ ഏഴ് ഒഴിവ് വനിതകൾക്കാണ്. 2025-ലെ ജെഇഇ മെയിൻ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. 2026 ജൂലായിൽ ഏഴിമലയിലെ നാവിക അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.
യോഗ്യത: പ്ലസ്ടു/ തത്തുല്യം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 70 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനവും (പത്താംക്ലാസ്/പന്ത്രണ്ടാം തലം) മാർക്കുമുണ്ടായിരിക്കണം. അപേക്ഷകർ 2025-ലെ ജെഇഇ മെയിൻ പരീക്ഷ എഴുതിയവരായിരിക്കണം.
പ്രായം: അപേക്ഷകർ 2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Tags : Indian Navy Career