x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഡോ​ക്‌ട​റു​ടെ ​മാ​ല ക​വ​ർ​ന്നു


Published: January 13, 2026 07:51 AM IST | Updated: January 13, 2026 07:51 AM IST

നി​ല​ന്പൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ക​രു​ളാ​യി പ​ള്ളി​ക്കു​ന്നി​ലെ പാ​റ​ക്ക​ൽ അ​ഷ്റ​ഫി​ന്‍റെ മ​ക​ൾ ഡോ. ​ഷം​ന​യു​ടെ മൂ​ന്ന​ര ഗ്രാ​മോ​ളം വ​രു​ന്ന മാ​ല​യാ​ണ് മോ​ഷ്ടി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തെ വീ​ട്ടി​ൽനി​ന്ന് ഏ​ണി​യെ​ടു​ത്ത് അ​ഷ്റ​ഫി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് മു​ക​ൾ നി​ല​യി​ലെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നാ​ണ് വീ​ടി​ന​ക​ത്ത് ക​ട​ന്ന​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു.

വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലെ മ​റ്റ് മു​റി​ക​ളി​ലും എ​ത്തി​യ മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ച് വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കൂ​റ്റ​ന്പാ​റ, വ​ല​ന്പു​റം ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Tags : nattu vishesham Doctor's garland stolen

Recent News

Up