x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ​പു​ര​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന്


Published: December 11, 2025 01:44 AM IST | Updated: December 11, 2025 01:44 AM IST

ശ്രീ​ക​ണ്ഠ​പു​രം:​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ഴ​യ​ങ്ങാ​ടി വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​പി. സീ​ന​ത്തി​നെ​തി​രേ മു​സ്‌​ലിം ​ലീ​ഗി​ന്‍റെ വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് ആരോപണം. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക എ​ഡി​റ്റ് ചെ​യ്താ​ണ് ലീ​ഗ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ഒ​ന്നാം കോ​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ര​ണ്ടാം കോ​ള​ത്തി​ൽ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​യും മൂ​ന്നാം കോ​ള​ത്തി​ൽ ചി​ഹ്ന​വു​മാ​ണ് എ​ഴു​തു​ന്ന​ത്. അ​തി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര എ​ന്ന് എ​ഴു​തി​യ കോ​ള​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്ന് തി​രു​ത്തി മു​സ് ലിം ​ലീ​ഗ് ഗ്രൂ​പ്പു​ക​ളി​ലും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ച്ച​തായാ​ണ് ആ​രോ​പ​ണം. വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ പ​രാ​തി ന​ല്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് തീ​രു​മാ​നം.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ
കൈ​പ്പി​ഴ​യെ​ന്ന്

ശ്രീ​ക​ണ്ഠ​പു​രം: പ​ഴ​യ​ങ്ങാ​ടി വാ​ർ​ഡ്‌ 26 പോ​ളിം​ഗ്‌ ബൂ​ത്തി​ന്‍റെ പു​റ​ത്ത്‌ വോ​ട്ട​ർ​മാ​ർ​ക്ക്‌ സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ച​യ​പെ​ടു​ത്തു​ന്ന​തി​നാ​യി പോ​ളിം​ഗ്‌ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ട്‌ സ്ഥ​ല​ങ്ങ​ളി​ലാ​യി പ​തി​പ്പി​ച്ച നോ​ട്ടീ​സി​ൽ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ പാ​ർ​ട്ടി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്ന് എ​ഴു​തി​യ​ത് മു​സ്‌​ലിം ലീ​ഗി​ന്‍റെ എ​ഐ എ​ഡി​റ്റിം​ഗ്‌ ആ​ണെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് യു​ഡി​എ​ഫ്‌ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ​തി​ച്ച നോ​ട്ടി​ലെ ഒ​ന്നാം കോ​ള​ത്തി​ൽ ക്ര​മ ന​മ്പ​റും, ര​ണ്ടാം കോ​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും, മൂ​ന്നാം കോ​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ മേ​ൽ​വി​ലാ​സ​വും, നാ​ലാം കോ​ള​ത്തി​ൽ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി​യു​ടെ വി​വ​ര​ണ​വും അ​ഞ്ചാം കോ​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്‌ ചി​ഹ്ന​വു​മാ​ണ് എ​ഴു​തു​ന്ന​ത്.

അ​തി​ൽ ക്ര​മ​ന​മ്പ​ർ ര​ണ്ട്‌ നാ​ലാം കോ​ള​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​ന്ന സ്ഥാ​നാ​ർ​ഥി യു​ടെ പാ​ർ​ട്ടി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്ന് എ​ഴു​തി​യി​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പോ​ളിം​ഗ്‌ എ​ജ​ന്‍റു​മാ​രു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​പോ​യ യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​യു​ടെ എ​ജ​ന്‍റു​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ക്കാ​ര്യം പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടി​ൽ ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ കൈ ​പി​ഴ​യാ​ണെ​ന്ന് പ​റ​ഞ്ഞ്‌ നോ​ട്ടീ​സ് മാ​റ്റി സ്ഥാ​പി​ച്ചു. ഇ​ക്കാ​ര്യം മു​സ്‌​ലിം ലീ​ഗി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ​യാ​ണ് പി​ന്നീ​ട് യു​ഡി​എ​ഫ്‌ രം​ഗ​ത്തെ​ത്തി​യ​ത്.

Tags : Srikantapuram nattuvisesham local newes

Recent News

Up