x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ല്‍ വീ​ട് ക​ത്തി​ന​ശി​ച്ചു; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


Published: January 20, 2026 07:31 AM IST | Updated: January 20, 2026 07:31 AM IST

വ​ട​ക​ര: കു​ട്ടോ​ത്ത് ബാ​ങ്ക് റോ​ഡി​ന് സ​മീ​പം തൊ​ഴി​ലാ​ളി മു​ക്കി​ല്‍ വീ​ട് ക​ത്തി​ന​ശി​ച്ചു. കു​ഴി​പ്പ​റ​മ്പ​ത്ത് ദീ​പു​വി​ന്‍റെ വീ​ടി​നാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ തീ​പി​ടി​ച്ച​ത്. മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ വീ​ട്ടി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​ന് പി​ന്നാ​ലെ വ​ട​ക​ര അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​സി.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എം. ഷ​മേ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന സം​ഘ​മെ​ത്തി തീ ​അ​ണ​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : nattu vishesham House destroyed

Recent News

Up