x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു


Published: November 5, 2025 02:10 AM IST | Updated: November 5, 2025 02:10 AM IST

പു​തു​ക്കാ​ട് ന​ട​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം മ​ന്ത്രി ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​തു​ക്കാ​ട്: നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പു​തു​ക്കാ​ട് ന​ട​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു. മ​ന്ത്രി ഡോ.ആ​ര്‍. ബി​ന്ദു ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തു​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ബാ​ബു​രാ​ജ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ തേ​യ്ക്കാ​ന​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​രി​ത രാ​ജേ​ഷ്, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. അ​ല്‍​ജോ പു​ളി​ക്ക​ന്‍, പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ജു, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ സി.​സി. സോ​ മ​സു​ന്ദ​ര​ന്‍, സെ​ബി കൊ​ടി​യ​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട എ​ഇ​ഒ എം.​എ​സ്. രാ​ജീ​വ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ടോ​ബി തോ​മ​സ്, വി.​യു. മ​നോ​ജ്, ഷാ​ജു മാ​ട​മ്പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വവേ​ദി​യി​ല്‍ താ​ര​മാ​യി റെ​ക്‌​സ റോ​ബോ​ട്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ച് വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍​ക്ക് പൂ​ച്ചെ​ണ്ടു​മാ​യി എ​ത്തി​യ റോ​ബോ​ട്ട് എ​ല്ലാ​വ​ർ​ക്കും കൗ​തു​കക്കാ​ഴ്ച​യാ​യി.

Tags : Kalotsavam nattuvisesham local news

Recent News

Up