x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കെ​ടു​തി: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം


Published: October 28, 2025 10:47 PM IST | Updated: October 28, 2025 10:47 PM IST

ഇ​ടു​ക്കി: മ​ഴ​ക്കെ​ടു​തി​യി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എ​ല്ലാ വ​കു​പ്പു​ക​ളോ​ടും ജി​ല്ലാ വി​ക​സ​നസ​മി​തി യോ​ഗം നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കൃ​ഷിനാ​ശം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​ക്കാ​നും എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം നി​ർ​ദേ​ശി​ച്ചു.

പ​ല സ്ഥ​ല​ത്തും റോ​ഡു​ക​ളു​ടെ അ​രി​ക് ഇ​ടി​ഞ്ഞുപോ​യി​ട്ടു​ള്ള​തി​നാ​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ടസാ​ധ്യ​താ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ന്നുവ​രി​ക​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജ​ിനി​യ​ർ അ​റി​യി​ച്ചു.

എ​ൻ​എ​ച്ച് 85ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ നി​ർ​ത്തി​യി​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ൽ സീ​സ​ണ്‍ സ​മ​യ​ത്ത് വ​ലി​യ രീ​തി​യി​ൽ ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന പ​രാ​തി​യി​ൽ എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടും. ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് എ.​ രാ​ജ എംഎ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ട​മ​ല​ക്കു​ടി​യി​ലെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത 58 വീ​ടു​ക​ളു​ടെ ബ​ല​ക്ഷ​മ​ത സം​ബ​ന്ധി​ച്ച് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന് വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടുവ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ളു​ക​ളെ കു​ത്തിനി​റ​ച്ച് അ​തി​വേ​ഗ​ത്തി​ലാ​ണ് വ​രു​ന്ന​തെ​ന്ന് പ​രാ​തി​യു​യ​ർ​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫി​റ്റ്ന​സ്, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ലി​സ്റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്റ്റേ​ക​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ഇന്‍റേണ​ൽ വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എ​ൽ​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ അ​തി​ഥി ആ​പ്പ് വ​ഴി 27,973 പേ​ർ ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി തൊ​ഴി​ൽവ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇതര സംസ്ഥാനത്തൊ​ഴി​ലാ​ളി​ക​ളി​ൽ മ​ദ്യം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സാ​മൂ​ഹി​ക ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ഴി​ൽ വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ ക​ർ​ശ​നപ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​കും.

സ്ഥ​ലം ല​ഭ്യ​മ​ല്ലാ​തെ വാ​ട​കക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 61 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചുചേ​ർ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

Tags : Rainfall nattuvisesham local news

Recent News

Up