x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വ​ജ്യോ​തി​യി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു


Published: November 28, 2025 11:50 PM IST | Updated: November 28, 2025 11:50 PM IST

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ശാ​സ്ത്ര​സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഡ​യ​റ​ക്ട​ർ റ​വ.​

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ പ്രോ​ജ​ക്ടു​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ പ്രോ​ജ​ക്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് 25,000 രൂ​പ കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ബ് ലാ​ബ്, എ​യ്റോ​ഡൈ​നാ​മി​ക്സ്, എ​ൻ​ജി​നി​യ​റിം​ഗ് ല​ബോ​റ​ട്ട​റി​ക​ൾ, മെ​ഷീ​ൻ മോ​ഡ​ലു​ക​ൾ, ഗെ​യിം സോ​ണു​ക​ൾ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ കോ​ള​ജ് ഓ​പ്പ​ണ്‍ ഡേ​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​രി​ക്കു​ന്ന ഡ്രോ​ണു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ബെ​ഡ് ടു ​ചെ​യ​ർ ഉ​പ​ക​ര​ണം ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യി.

Tags : Vishwajyothi nattuvisesham local news

Recent News

Up