x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു


Published: January 18, 2026 05:36 AM IST | Updated: January 18, 2026 05:36 AM IST

ചെ​റു​തോ​ണി: പ​ടു​താ​ക്കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ പു​ഷ്പ​ഗി​രി മേ​ലേ​കു​പ്പ​ച്ചാം​പ​ടി ക​ല്ലം​മാ​ക്ക​ൽ നോ​ബി​ൾ തോ​മ​സാണ് ( 38) മ​രി​ച്ച​ത്.

സ്വ​ന്തം ഏ​ല​ത്തോ​ട്ട​ത്തി​ലെ പ​ടു​താ​ക്കു​ള​ത്തി​ലെ ക​രി​യി​ല​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ പ​റ​മ്പി​ലേ​ക്കു പോ​യ നോ​ബി​ളിനെ ഉ​ച്ച​യാ​യി​ട്ടും കാ​ണാ​തെവ​ന്ന​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ പ​ടു​താ​ക്കു​ള​ത്തി​ന്‍റെ ക​ര​യി​ൽ മൊ​ബൈ​ൽ ഫോ​ണും ചെ​രി​പ്പും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും ഇ​ടു​ക്കി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.


15 അ​ടി​യോ​ളം ആ​ഴ​മു​ണ്ട് പ​ടു​താ​ക്കു​ള​ത്തിന്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം പി​ന്നീ​ട് സ്നേ​ഹ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സു​ബി .മ​ക്ക​ൾ: അ​യോ​ണ, ദി​യ

Tags : nattu vishesham Young man dies pond

Recent News

Up