മാഡ്രിഡ്: സ്പെയ്നിൽ പാളം തെറ്റിയ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ മരിച്ചു. 25ഓളം പേർക്ക് ഗുരുതര പരിക്കേറ്റു. മലാഗയിൽനിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. ഇരു ദിശകളിൽനിന്നും വന്ന ട്രെയിനുകൾ പാളം തെറ്റിയതോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
Tags : train collision accident Spain 21 killed