x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ബാ​റി​ന് പു​റ​ത്ത് വെ​ടി​വ​യ്പ്പ്; ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു


Published: December 21, 2025 12:10 PM IST | Updated: December 21, 2025 12:10 PM IST

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പാ​ണി​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജോ​ഹ​ന്നാ​സ്ബ​ർ​ഗ് ന​ഗ​ര​ത്തി​ന് 40 കി​ലോ മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്വ​ർ​ണ ഖ​ന​ന പ്ര​ദേ​ശ​മാ​യ ബെ​ക്കേ​ഴ്‌​സ്‌​ഡാ​ലി​ലെ ബാ​റി​ന് പു​റ​ത്താ​ണ് ഒ​രു ഡ​സ​നോ​ളം ആ​ളു​ക​ൾ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ബാ​റി​ലെ​ത്തി​യ​വ​ർ​ക്ക് നേ​രെ വെ​ടി​വ​ച്ചു. ഓ​ടി ര​ക്ഷ​പെ​ടാ​ൻ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും ഇ​വ​രെ വെ​ടി​വ​ച്ചു വീ​ഴ്ത്തി.

മ​രി​ച്ച​വ​രി​ൽ ഒ​രു ടാ​ക്സി കാ​ർ ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് പ്ര​വി​ശ്യാ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മേ​ജ​ർ ജ​ന​റ​ൽ ഫ്രെ​ഡ് കെ​കാ​ന എ​സ്എ​ബി​സി ടെ​ലി​വി​ഷ​നോ​ട് പ​റ​ഞ്ഞു. അ​ക്ര​മി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Tags : South Africa Johannesburg Gunmen Shoot death

Recent News

Up