x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ മിഷനറി കോൺഗ്രസിന് മലേഷ്യയിൽ തുടക്കം


Published: November 27, 2025 11:28 PM IST | Updated: November 27, 2025 11:28 PM IST

മലേഷ്യയിലെ പെനാംഗിൽ ഏ​ഷ്യ​ൻ മി​ഷ​ന​റി കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​ മേ​​​​ജ​​​​ർ ആ

ക്വാ​ലാ​ലം​പു​ർ: ഏ​ഷ്യ​യി​ലെ മെ​ത്രാ​ൻ സ​മി​തി​ക​ളു​ടെ ഫെ​ഡ​റേ​ഷ​നും (എ​ഫ്എ​ബി​സി) സു​വി​ശേ​ഷ​വ​ത്ക​ര​ണ കാ​ര്യാ​ല​യ​വും പൊ​ന്തി​ഫി​ക്ക​ൽ മി​ഷ​ൻ സൊ​സൈ​റ്റി​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​ഭ​ക​ളു​ടെ മി​ഷ​ന​റി കോ​ൺ​ഗ്ര​സി​ന് മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​ൽ തു​ട​ക്ക​മാ​യി. ‘പ്ര​ത്യാ​ശ​യു​ടെ മ​ഹ​ത്താ​യ തീ​ർ​ഥാ​ട​നം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് 30 വ​രെ സ​മ്മേ​ള​നം.

ഇ​ന്ന​ലെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം പ്രോ-​പ്രീ​ഫെ​ക്‌​ട് ക​ർ​ദി​നാ​ൾ ലൂ​യി​സ് അ​ന്തോ​ണി​യോ താ​ഗ്ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​​​ഷ്യ​​​ന്‌ സ​​​ഭ​​​യു​​​ടെ ഭാ​​​വി​​​ക്കാ​​​യി പി​​​ന്തു​​​ട​​​രേ​​​ണ്ട പാ​​​ത എ​​​ന്താ​​​ണെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ്ര​​​ത്യേ​​​കം ച​​​ർ​​​ച്ച ചെ​​​യ്യും. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, ‘ഏ​​​ഷ്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളാ​​​യി ഒ​​​രു​​​മി​​​ച്ച് ന​​​ട​​​ക്കു​​​ക’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ലേ​​​ഷ്യ​​​യി​​​ലെ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സൈ​​​മ​​​ൺ പൊ​​​ഹ് പ്ര​​​സം​​​ഗി​​​ക്കും.

മി​​​ഷ​​​നു​​​വേ​​​ണ്ടി യു​​​വാ​​​ക്ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. ഏ​​​ഷ്യ​​​യി​​​ലെ സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ന​​​റി ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​വി​​​ക്കാ​​​യി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പാ​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് വ​​​ട്ട​​​മേ​​​ശ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ത്തു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ, നൂ​​​റി​​​ല​​​ധി​​​കം ബി​​​ഷ​​​പ്പു​​​മാ​​​ർ, 150ല​​​ധി​​​കം വൈ​​​ദി​​​ക​​​ർ, 75 സ​​​ന്യാ​​​സി​​​നി​​​ക​​​ൾ, 500 അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള 900ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 14 പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Tags : FABC Asian Missionary Congress Mar Rafel Thattil Malaysia

Recent News

Up