x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്തോനേഷ്യൻ സ്കൂളിലെ മോസ്കിൽ സ്്ഫോടനം


Published: November 7, 2025 10:51 PM IST | Updated: November 7, 2025 10:54 PM IST

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ മോ​​​സ്കിൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 55 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

വ​​​ട​​​ക്ക​​​ൻ ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ കെ​​​ലാ​​​പാ ഗേ​​​ഡിം​​​ഗ് എ​​​ന്ന സ്ഥ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ൾ വ​​​ള​​​പ്പി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മോ​​​സ്കി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്.

സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം എ​​​ന്താ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ബോം​​​ബ് സ്ക്വാ​​​ഡ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

തോ​​​ക്കു​​​ക​​​ൾ​​ പോ​​​ലു​​​ള്ള ര​​​ണ്ടു വ​​​സ്തു​​​ക്ക​​​ൾ സ്ഫോ​​​ട​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ, ഇ​​​വ ക​​​ളി​​​ത്തോ​​​ക്കു​​​ക​​​ളാ​​​ണെ​​​ന്ന് സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഒ​​​രു മ​​​ന്ത്രി പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു.

സ്കൂ​​​ളി​​​ൽ സ​​​ഹ​​​പാ​​​ഠി​​​ക​​​ളു​​​ടെ ക​​​ളി​​​യാ​​​ക്ക​​​ൽ നേ​​​രി​​​ടു​​​ന്ന ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി നാ​​​ട​​​ൻ ബോം​​​ബ് കൊ​​​ണ്ടു​​​വ​​​ന്ന​​​താ​​​യി മ​​​റ്റൊ​​​രു വി​​​ദ്യാ​​​ർ​​​ഥി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Tags : Explosion Indonesian Indonesian school mosque Explosion at Indonesia

Recent News

Up