x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെഹ്‌റാന് സമീപം തീപിടിത്തം; സംഭവം സൈനിക കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത്


Published: February 19, 2026 03:38 AM IST | Updated: February 19, 2026 03:38 AM IST

 ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്തുനിന്നും പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദീതടത്തിന് സമീപത്തെ പുൽപ്പടർപ്പിന് തീപിടിച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഷിറാസ് പ്രവിശ്യയിൽ നഗരത്തിന് പുറത്ത് പർവതമേഖലയിൽനിന്ന് സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്താണ് ഇതിന് കാരണമെന്ന് വ്യക്തമല്ല.

Tags : Fire Tehran Capital

Recent News

Up