x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും ഒ​മാ​നും


Published: December 19, 2025 03:26 AM IST | Updated: December 19, 2025 03:26 AM IST

മ​​​​സ്ക​​​​റ്റ്: ഇ​​​​ന്ത്യ​​​​യും ഒ​​​​മാ​​​​നും സ്വ​​​​ത​​​​ന്ത്ര​​​​വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. വ​​​​സ്ത്രം, കാ​​​​ർ​​​​ഷി​​​​കം, തു​​​​ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തോ​​​​ടെ നി​​​​കു​​​​തി​​ര​​​​ഹി​​​​ത​​​​മാ​​​​യി ഒ​​​​മാ​​​​നി​​​​ലെ വി​​​​പ​​​​ണി തു​​​​റ​​​​ന്നു​​​​കി​​​​ട്ടും.

ഈ​​​​ത്ത​​​​പ്പ​​​​ഴം, മാ​​​​ർ​​​​ബി​​​​ൾ, പെ​​​​ട്രോ​​​​കെ​​​​മി​​​​ക്ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ഒ​​​​മാ​​​​ൻ ഉ​​​​ത്പന്ന​​​​ങ്ങ​​​​ളു​​​​ടെ തീ​​​​രു​​​​വ ഇ​​​​ന്ത്യ കു​​​​റ​​​​യ്ക്കും. അ​​​​ടു​​​​ത്ത ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​പാ​​​​ദ​​​​ത്തി​​​​ൽ ക​​​​രാ​​​​ർ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

യു​​​​എ​​​​സ് ഇ​​​​ന്ത്യ​​​​ക്ക് മേ​​​​ൽ 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തി​​​​യ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ഒ​​​​മാ​​​​നു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന​​​​തു ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്. മ​​​​സ്ക​​​​റ്റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലും ഒ​​​​മാ​​​​ൻ വാ​​​​ണി​​​​ജ്യ വ്യ​​​​വ​​​​സാ​​​​യ നി​​​​ക്ഷേ​​​​പ മ​​​​ന്ത്രി ഖൈ​​​​സ് ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ യൂ​​​​സ​​​​ഫും ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഒ​​​​മാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ 99 ശ​​​​ത​​​​മാ​​​​ന​​​​വും തീ​​രു​​വ​​ര​​​​ഹി​​​​ത​​​​മാ​​​​കു​​​​മെ​​​​ന്ന​​​​താ​​​​ണ് ക​​​​രാ​​​​റി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. ര​​​​ത്ന​​​​ങ്ങ​​​​ളും ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും, തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ, പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ, സ്‌​​​​പോ​​​​ർ​​​​ട്‌​​​​സ് ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ, പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ, ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ൾ, കാ​​​​ർ​​​​ഷി​​കോ​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, മെ​​​​ഡി​​​​ക്ക​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി പൂ​​​​ർ​​​​ണ​​​​മാ​​​​യും തീ​​​​രു​​​​വ​​​​ര​​​​ഹി​​​​ത​​​​മാ​​​​കും.

ഒ​​​​മാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 94.81 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തീ​​​​രു​​​​വ കു​​​​റ​​​​യും.പാ​​​​ൽ, ചാ​​​​യ, കാ​​​​പ്പി, റ​​​​ബ​​ർ, പു​​​​ക​​​​യി​​​​ല ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ർ​​​​ഷി​​​​കോ​​ത്പ​​ന്ന​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ത പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി തീ​​​​രു​​​​വ ഇ​​​​ള​​​​വ് ന​​​​ൽ​​​​കാ​​​​തെ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ക്കൗ​​​​ണ്ടിം​​​​ഗ്, വാ​​​​സ്തു​​​​വി​​​​ദ്യ, മെ​​​​ഡി​​​​ക്ക​​​​ൽ, അ​​​​നു​​​​ബ​​​​ന്ധ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വൈ​​​​ദ​​​​ഗ്ധ്യ​​​​മു​​​​ള്ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഒ​​​​മാ​​​​നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രാ​​​​ർ വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു.

ഒ​​​​മാ​​​​നി​​​​ലെ പ്ര​​​​ധാ​​​​ന സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്ക് 100 ശ​​​​ത​​​​മാ​​​​നം നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​ദേ​​​​ശ​​നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നും ക​​​​രാ​​​​റി​​​​ലൂ​​​​ടെ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ങ്ങും.

Tags : India Oman free trade agreement

Recent News

Up