x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പം വ്യാ​പി​ക്കു​ന്നു; ആ​ർ​എ​സ്എ​ഫ് സേ​ന 40 പേ​രെ വ​ധി​ച്ചു


Published: November 6, 2025 07:01 AM IST | Updated: November 6, 2025 07:01 AM IST

ക​യ്റോ: സു​ഡാ​നി​ൽ വ​ട​ക്ക​ൻ കൊ​ർ​ഡോ​ഫ​ൻ പ്ര​വി​ശ്യ​യി​ലെ എ​ൽ-​ഉ​ബെ​യ്ദി​ൽ അ​ർ​ധ സൈ​നി​ക ആ​ർ​എ​സ്എ​ഫ് സേ​ന 40 പേ​രെ വ​ധി​ച്ചെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്‌​തു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ ജ​നം അ​തി​രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴാ​ണ് ആ​ർ​എ​സ്എ​ഫ് ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി സാ​ധാ​ര​ണ​ക്കാ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത്. കൊ​ർ​ഡോ​ഫ​ൻ, ദാ​ർ​ഫൂ​ർ മേ​ഖ​ല​ക​ളാ​ണ് ഏ​താ​നും മാ​സ​ങ്ങ​ളാ​യി സം​ഘ​ർ​ഷ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. കൊ​ർ​ഡോ​ഫ​ൻ പ്ര​വി​ശ്യ​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സാ​ഹ​ച​ര്യം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് യു​എ​ൻ അ​റി​യി​ച്ചു.

ദാ​ർ​ഫൂ​റി​ലെ സൈ​നി​ക കേ​ന്ദ്രം ആ​ർ​എ​സ്എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്ക​ൻ കൊ​ർ​ഡോ​ഫ​നി​ലെ ബാ​ര പ​ട്ട​ണ​ത്തി​ൽ ആ​ർ​എ​സ്എ​ഫ് ഒ​ൻ​പ​ത് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ 47 പേ​രെ വ​ധി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി സു​ഡാ​നി​ൽ സ​ർ​ക്കാ​ർ സേ​ന​യും ആ​ർ​എ​സ്എ​ഫും ത​മ്മി​ൽ ന​ട​ക്കു​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ൽ​പ​തി​നാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Internal conflict Sudan RSF forces kill 40 people

Recent News

Up