x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു വയസ്സുകാരന്റെ തടങ്കല്‍: ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്


Published: January 23, 2026 10:11 AM IST | Updated: January 23, 2026 10:11 AM IST

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി അഞ്ച് വയസ്സുകാരനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ വലിയ പ്രതിഷേധം. അഞ്ചു വയസ്സുകാരനായ ലിയാം കൊനേജോ റാമോസിനെ ഇമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തതിനെതിരെ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് രംഗത്തെത്തി.

അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ലിയാമിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. എന്നാല്‍ ഒരു കൊച്ചു കുട്ടിയെ ഇത്തരത്തില്‍ തടങ്കലില്‍ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമര്‍ശനം.

'അവനൊരു പൈതലാണ്' എന്ന് കുറിച്ചുകൊണ്ടാണ് കമല ഹാരിസ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.
കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതും അവരെ തടങ്കല്‍ പാളയങ്ങളില്‍ അടയ്ക്കുന്നതും അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും കമലാ ഹാരിസ് പറഞ്ഞു. ലിയാമിന്റെ മോചനത്തിനായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

Tags : Liam US Trump Immigration

Recent News

Up