ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. അനുമതിയില്ലാതെ റിസോർട്ട് പരിസരത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടി. സുരക്ഷാ ബാരിക്കേഡുകൾ ഭേദിച്ച് അകത്തേക്ക് കടക്കാൻ ശ്രമിച്ച അജ്ഞാതനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ തടയുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.
അതീവ സുരക്ഷാ മേഖലയായ മാർ-എ-ലാഗോയിൽ എങ്ങനെയാണ് ഇയാൾ എത്തിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. വെടിയേറ്റ ഉടൻ തന്നെ ഇയാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
സംഭവസമയത്ത് ഡൊണാൾഡ് ട്രംപ് റിസോർട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എങ്കിലും ട്രംപിന്റെ സുരക്ഷ വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
എഫ്ബിഐയും പ്രാദേശിക പോലീസും സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. കൊല്ലപ്പെട്ടയാളുടെ ഉദ്ദേശ്യമെന്തായിരുന്നു എന്നും ഇയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Tags : Trump Tresspasser