x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മംദാനിയുടെ ഭീഷണി: ന്യൂയോർക്ക് സന്ദർശിക്കുമെന്ന് നെതന്യാഹു


Published: December 5, 2025 03:44 AM IST | Updated: December 5, 2025 03:44 AM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി​​​യു​​​ടെ ഭീ​​​ഷ​​​ണി അ​​​വ​​​ഗ​​​ണി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു.

ഇ​​​സ്ര​​​യേ​​​ലി​​​നു നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു സ​​​മ്മ​​​തി​​​ച്ചാ​​​ൽ മം​​​ദാ​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ മു​​​സ്‌​​​ലിം മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മം​​​ദാ​​​നി, നേ​​​ര​​​ത്തേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​ത്. നെ​​​ത​​​ന്യാ​​​ഹു ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യാ​​​ൽ പോ​​​ലീ​​​സി​​​നെ അ​​​യ​​​ച്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി (ഐ​​​സി​​​സി) വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്.
അ​​​തേ​​​സ​​​മ​​​യം, വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം മം​​​ദാ​​​നി​​​ക്കി​​​ല്ലെ​​​ന്നാ​​ണു സൂ​​​ച​​​ന.


2024 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ഐ​​​സി​​​സി നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക ഐ​​​സി​​​സി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബാ​​​ധ്യ​​​ത​​​യി​​​ല്ല. ഇ​​​തി​​​നു പു​​​റ​​​മേ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഐ​​​സി​​​സി​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Tags : Netanyahu visit New York

Recent News

Up