x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

വെബ് ഡെസ്ക്
Published: February 18, 2026 03:52 PM IST | Updated: February 18, 2026 03:54 PM IST

ബാഗ്ദാദ്: ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന മാ​ർ ബെ​ഹ്‌​നാം ആ​ശ്ര​മ​ത്തി​ലെ ചു​വ​ർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മാ​യ്ക്കാ​നാ​വാ​ത്ത വി​ശ്വാ​സ​ത്തി​ന്‍റെയും ക​ല​യു​ടെ​യും ദൈവമുദ്രകൾ ഇ​റാക്കിന്‍റെ മ​ണ്ണി​ൽ വീണ്ടും തെ​ളി​യു​മ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു.

ശ്രമകരമായ ദൗത്യം

ആഗോളഭീ​ക​ര​സം​ഘം ത​ച്ചു​ത​ക​ർ​ത്ത ഇ​റാ​ക്കിലെ വി​ഖ്യാ​ത​മാ​യ മാ​ർ ബഹനാൻ - സാ​റ ആ​ശ്ര​മ​ത്തി​ലെ 13-ാം നൂ​റ്റാ​ണ്ടി​ൽ തീർത്ത ചു​വ​ർ​ശില്പങ്ങൾ (റിലീഫ്) പു​ന​രു​ദ്ധാ​ര​ണ​ത്തി​ലൂ​ടെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു സംഘം കലാകാരന്മാർ. ഉത്തര ഇറാക്കിലെ ഖിദിർ ഇല്യാസ് ഗ്രാമത്തിലാണ് ഈ ആശ്രമം. ഈ സുറിയാനി കത്തോലിക്ക ആശ്രമത്തിലാണ് വി. ബഹനാന്‍റെ ശവകുടീരം. അതിനും ഐഎസ് ഭീകരർ കേടുവരുത്തിയിരുന്നു. ആശ്രമാധികൃതരും ഫ്രഞ്ച് സംഘടനയായ മെസൊപൊട്ടാമിയയുമായി സഹകരിച്ചാണു ചരിത്രവും വിശ്വാസവും ഇഴചേർന്ന കലാസൃഷ്ടികളുടെ പു​ന​രു​ദ്ധാരണം സാധ്യമാക്കുന്നത്.

80 ശതമാനം തകർത്തു

പ​ത്തു വ​ർ​ഷം മു​മ്പ് ഐ​സ് ഭീ​ക​ര​ർ ഇ​റാ​ക്കിന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കി​യ​പ്പോ​ൾ, അ​വ​രുടെ ആ​ദ്യം ല​ക്ഷ്യങ്ങൾ മേഖലയിലെ പു​രാ​ത​ന സാം​സ്കാ​രി​ക പൈതൃകങ്ങളായിരുന്നു. ആ​ശ്ര​മ​ത്തി​ലെ പ്ലാ​സ്റ്റ​ർ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തോ​ളം അ​വ​ർ ത​ക​ർ​ത്തു. വി​. ബഹനാന്‍റെയും സ​ഹോ​ദ​രി സാ​റ​യു​ടെ​യും ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ​ശി​ല്പ​ങ്ങൾ ലോ​ക​ത്തി​ലെത​ന്നെ അ​പൂ​ർ​വ നി​ർ​മി​തി​ക​ളായാ​ണു കരുതപ്പെടുന്നത്. ദൈ​വി​ക​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് ​പു​ന​രു​ദ്ധാ​ര​ണം സാ​ധ്യ​മാ​യ​തെന്നു ആ​ശ്ര​മ​ശ്രേഷ്ഠൻ, കോർ​ബി​ഷ​പ്പ് മ​സെ​ൻ മ​റ്റോ​ക്ക പ​റ​യു​ന്നു.

അമൂല്യ സൃഷ്ടികൾ

നാലു മീ​റ്റ​ർ നീ​ള​മു​ള്ള വി. ബഹനാന്‍റെ ചി​ത്ര​വും രണ്ടു മീ​റ്റ​ർ ഉ​യ​ര​മു​ള്ള വി​ശു​ദ്ധ സാ​റ​യു​ടെ ചി​ത്ര​വും കേ​വ​ലം ക​ലാ​സൃഷ്ടികളല്ല. അതിലെ ഓ​രോ നി​റ​ത്തി​നും ഓ​രോ അ​ർഥ​മു​ണ്ട്. റോയൽ ബ്ലൂ​ സ്വ​ർഗ​ത്തെ​ സൂ​ചി​പ്പി​ക്കുന്നു. ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ പ്ര​തീ​കമായി ചുവപ്പ് ഉപയോഗിച്ചിരിക്കുന്നു. പ​ച്ച നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള പ്ര​യാ​ണം സൂചിപ്പിക്കുന്നു. കു​തി​ര​പ്പു​റ​ത്തി​രി​ക്കു​ന്ന വി​. ബഹനാൻ തി​ന്മ​യെ തോ​ൽ​പ്പി​ക്കു​ന്ന​തും മാ​ലാ​ഖ​മാ​ർ അ​ദ്ദേ​ഹ​ത്തെ സ്വ​ർ​ഗ​ത്തി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന​തും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​രൂ​പ​ങ്ങ​ൾ അ​തി​മ​നോ​ഹ​ര​മാ​ണ്. അ​റ​ബി​ക്, സുറിയാനി ലി​പി​ക​ൾ ​ചി​ത്ര​ത്തിനുചുറ്റും കൊ​ത്തിയിരിക്കുന്നു. 

K-Rail Survey

പഴയ ചിത്രങ്ങൾ തുണയായി

ഇസ്‌ലാമിക് സ്റ്റേററ് ആക്രമണത്തിൽ ചുവർശില്പങ്ങളുടെ 80 ശതമാനത്തോളം തകർന്നിരുന്നു. പുനരുദ്ധാരണം ശ്രമകരമായ ജോലിയെന്നാണ് അധികൃതർ പറയുന്നത്. ശി​ല്പി താ​ബെ​ത്ത് മൈ​ക്കി​ളിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ​ദു​ഷ്ക​ര​മാ​യ ദൗ​ത്യത്തിന്‍റെ ചുമതലക്കാർ. 1904ൽ ​വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ എ​ടു​ത്ത പ​ഴ​യ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഫോ​ട്ടോ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഓ​രോ സൂ​ക്ഷ്മ ച​ല​ന​ങ്ങ​ളും സം​ഘം പു​നഃ​സൃ​ഷ്ടി​ച്ച​ത്.

പഴയ അതേ രീതിയിൽ

പ​ഴ​യ കാ​ല​ത്തെ അ​തേ നി​ർ​മാ‌​ണ രീ​തി​യാ​ണ് ഇ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​ത്. ജി​പ്‌​സ​വും കു​മ്മാ​യ​വും ചേ​ർ​ത്ത മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചാ​യിരുന്നു പ്ലാ​സ്റ്റ​ർ പ്രവൃത്തികൾ. തി​ക്രി​ത്തി​ൽ നി​ന്നു​ള്ള സി​റി​യ​ൻ ക​ലാ​കാ​ര​ന്മാ​ർ പ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​തേ പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ൾ ത​ന്നെ തയാറാക്കാനും താബെത്തിനും സംഘത്തിനും കഴിഞ്ഞു. അ​താ​ബെ​ഗ് ക​ലാ​രീ​തി​യും പു​രാ​ത​ന അ​സീ​റി​യ​ൻ സം​സ്കാ​ര​വും ഇ​റാ​ഖിന്‍റെ പ്രാ​ദേ​ശി​ക ശൈ​ലി​യും ഒ​ത്തു​ചേ​രു​ന്ന ഒ​രു സ​വി​ശേ​ഷ നി​ർമി​തി​യാ​ണി​ത്.

യു​ദ്ധ​വും വം​ശീ​യ ഉ​ന്മൂ​ല​ന​ങ്ങ​ളും ത​ള​ർ​ത്താ​ത്ത ഒ​രു ജ​ന​ത​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് വി. ബഹനാ - സാ​റ ആ​ശ്ര​മ​ത്തി​ലെ കലാസൃഷ്ടികൾ. വെ​റു​പ്പിന്‍റെ രാഷ്‌ട്രീ​യ​ത്തി​നു ച​രി​ത്ര​ത്തെ മാ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വ​ലി​യ സ​ത്യം ബഹനാൻ ആ​ശ്ര​മ​ത്തി​ലെ ഓ​രോ ചു​വ​രും ഇ​പ്പോ​ൾ വി​ളി​ച്ചു​പ​റ​യു​ന്നു. ആ വി​ശു​ദ്ധ രൂ​പ​ങ്ങ​ൾ വീ​ണ്ടും തെ​ളി​യു​മ്പോ​ൾ, അ​ത് ഇ​റാ​ക്കിലെ ക്രി​സ്തീ​യ സ​മൂ​ഹ​ത്തി​നു പ്ര​ത്യാ​ശ​യു​ടെ വ​ലി​യൊ​രു കി​ര​ണ​മാ​യി മാ​റു​ന്നു.

Tags : Monuments ISIS terrorists destroyed Iraq islamic state

Recent News

Up