മോസ്കോ: സൈബീരിയൻ ആശുപത്രിയിൽ ഒന്പതു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ ചീഫ് ഡോക്ടറെയും തീവ്രപരിചരണ വിഭാഗം മേധാവിയെയും റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു.
തെക്കൻ സൈബീരിയയിലെ നുവോകുസ്നെറ്റ്സ്ക് നഗരത്തിലെ ആശുപത്രിയിൽ ഡിസംബർ ഒന്നിനും ജനുവരി 12നും ഇടയ്ക്കാണു നവജാതർ മരിച്ചത്. ഇതിന്റെ കാരണം ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ചികിത്സാകാര്യത്തിൽ പരാതികൾ ഉയർന്നതിനെ തുടർന്ന് ആശുപത്രി മേധാവികൾക്ക് റഷ്യൻ അധികൃതർ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
Tags : Newborn death Russia arrested Hospital head