x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടുത്ത കാലാവസ്ഥാ ഉച്ചകോടി തുർക്കിയിൽ; ഓസ്ട്രേലിയ അധ്യക്ഷത വഹിക്കും


Published: November 21, 2025 12:28 AM IST | Updated: November 21, 2025 12:28 AM IST

ബ്ര​​​സീ​​​ലി​​​യ: ​​​അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി (സി​​​ഒ​​​പി31) തു​​​ർ​​​ക്കി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ ധാ​​​ര​​​ണ. അ​​​തേ​​​സ​​​മ​​​യം ഉ​​​ച്ച​​​കോ​​​ടി​​​ക്ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന​​​ത് ഓ​​​സ്ട്രേ​​​ലി​​​യ ആ​​​യി​​​രി​​​ക്കും. ബ്ര​​​സീ​​​ലി​​​ലെ ബെ​​​ലം ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന സി​​​ഒ​​​പി30-​​​ൽ തു​​​ർ​​​ക്കി​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പി​​​നോ, ഓ​​​സ്ട്രേ​​​ലി​​​യ-​​​പ​​​സ​​​ഫി​​​ക് ദ്വീ​​​പ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കോ ആ​​​ണ് അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്താ​​​നു​​​ള്ള അ​​​വ​​​കാ​​​ശം. തു​​​ർ​​​ക്കി​​​യും ഓ​​​സ്ട്രേ​​​ലി​​​യും ഒ​​​രു​​​പോ​​​ലെ അ​​​വ​​​കാ​​​ശം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

തു​​​ർ​​​ക്കി​​​യി​​​ലെ അ​​​ന്‍റ​​​ല്യ ന​​​ഗ​​​ര​​​മാ​​​യി​​​രി​​​ക്കും അ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി​​​ക്കു വേ​​​ദി​​​യാ​​​വു​​​കയെന്ന സൂ​​​ച​​​ന​​​യു​​​ണ്ട്. ഉച്ചകോടിയിൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന​​​ത് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കും.

കാ​​​ലാ​​​വ​​​സ്ഥാ ​​​വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ദു​​​രി​​​ത​​​ഫ​​​ല​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പാ​​​പ്പു​​​വ ന്യൂഗി​​​നി​​​യ, സോ​​​ള​​​മ​​​ൻ ദ്വീ​​​പു​​​ക​​​ൾ, ഫി​​​ജി തു​​​ട​​​ങ്ങി​​​യ പ​​​സ​​​ഫി​​​ക് ദ്വീ​​​പ് രാ​​​ജ്യ​​​ങ്ങ​​​ൾ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Tags : climate summit Turkey Australia to chair

Recent News

Up