x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ദ്ധമുണ്ടായാൽ പൗ​ര​ൻ​മാ​രു​ടെ വാ​ഹ​ന​ങ്ങളും സ്വ​ത്തു​ക്ക​ളും പി​ടി​ച്ചെ​ടു​ക്കേണ്ടിവരുമെന്ന് നോ​ർ​വേ


Published: January 21, 2026 06:08 AM IST | Updated: January 21, 2026 06:08 AM IST

ഓ​സ്‌​ലോ: റ​ഷ്യ​യു​മാ​യി ‌യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സൈ​ന്യ​ത്തി​നു പൗ​ര​ൻ​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ, ബോ​ട്ടു​ക​ൾ, മ​റ്റ് സ്വ​ത്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ നോ​ർ​വേ. ഇ​തു​വ​രെ 13,000 പൗ​ര​ന്മാ​ർ​ക്കാ​ണ് ഈ ​സ​ന്ദേ​ശം കൈ​മാ​റി​യ​ത്.

യു​ദ്ധ​സ​മ​യ​ത്ത്, രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ​ത്തി​നു വേ​ണ്ടി​വ​രു​ന്ന വ​സ്തു​ക്ക​ൾ സാ​യു​ധ സേ​ന​യ്ക്ക് ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​സ​ന്ദേ​ശ​ത്തി​ലൂ​ടെ ത​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് നോ​ർ​വീ​ജി​യ​ൻ സൈ​ന്യം പ​റ​ഞ്ഞു. ഇ​പ്പോ​ൾ കൈ​മാ​റി​യ സ​ന്ദേ​ശ​ത്തി​നു ഒ​രു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മു​ൻ​പും ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ സൈ​ന്യം കൈ​മാ​റി​യി​ട്ടു​ണ്ട്.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളാ​ണ് നോ​ർ​വേ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്നും യു​ദ്ധ​ത്തി​നു ത​യാ​റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യം അ​ടു​ത്തി​ടെ വ​ർ​ധി​ച്ചു​വെ​ന്നും അ​തി​നാ​ൽ വ​ലി​യ ശേ​ഖ​ര​ണം ന​ട​ത്താ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും സൈ​ന്യ​ത്തി​ലെ ലോ​ജി​സ്റ്റി​ക്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മേ​ധാ​വി ആ​ൻ​ഡേ​ഴ്‌​സ് ജെ​ൻ​ബ​ർ​ഗ് പ​റ​ഞ്ഞു.

ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ റ​ഷ്യ​യു​മാ​യി സ​മു​ദ്രാ​തി​ർ​ത്തി​യും ക​ര അ​തി​ർ​ത്തി​യും നോ​ർ​വേ പ​ങ്കി​ടു​ന്നു​ണ്ട്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ റ​ഷ്യ​യും ചൈ​ന​യും സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​ണ് നാ​റ്റോ അം​ഗം കൂ​ടി​യാ​യ നോ​ർ​വേ​യു​ടെ ആ​ശ​ങ്ക കൂ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം ഗ്രീ​ൻ​ലാ​ൻ​ഡി​നു​മേ​ലു​ള്ള പ​ര​മാ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​ര​വേ​യാ​ണ് നോ​ർ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നീ​ക്ക​ങ്ങ​ളെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് നോ​ർ​വേ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ എ​ട്ടോ​ളം യു​ദ്ധ​ങ്ങ​ൾ നി​ർ​ത്തി​വ​യ്പ്പി​ച്ച ത​നി​ക്കു സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് നി​ങ്ങ​ളു​ടെ രാ​ജ്യം തീ​രു​മാ​നി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, സ​മാ​ധാ​ന​ത്തെ​ക്കു​റി​ച്ച് മാ​ത്രം ചി​ന്തി​ക്കേ​ണ്ട ബാ​ധ്യ​ത ത​നി​ക്കി​ല്ലെ​ന്ന് ട്രം​പ് കു​റി​ച്ചി​രു​ന്നു.

Tags : Norway seize citizens' vehicles property war

Recent News

Up