വത്തിക്കാൻ സിറ്റി: ആഗോള മരിയൻ തീർഥാടനകേന്ദ്രങ്ങളായ പോർച്ചുഗലിലെ ഫാത്തിമയും മെക്സിക്കോയിലെ ഗ്വാദലൂപെയും അടുത്ത വർഷം സന്ദർശിക്കുമെന്ന സൂചന നൽകി ലെയോ പതിനാലാമൻ മാർപാപ്പ.
കഴിഞ്ഞ ദിവസം വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്.
മരിയൻ തീർഥാടനകേന്ദ്രങ്ങൾക്കുപുറമെ തന്റെ മിഷൻകേന്ദ്രമായിരുന്ന പെറു, അർജന്റീന, ഉറുഗ്വെ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനും ആഗ്രഹമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. എന്നാൽ, മാർപാപ്പയുടെ നിർദിഷ്ട സന്ദർശകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ലെന്നതു ശ്രദ്ധേയമാണ്.
Tags : Pope Leo 14th Pope visit Fatima and Guadalupe