x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഫ അ​തി​ർ​ത്തി തു​റ​ന്നു: ചി​കി​ത്സ തേ​ടി പ​രി​ക്കേ​റ്റ പ​ല​സ്തീ​നി​ക​ൾ ഈ​ജി​പ്റ്റി​ലേ​ക്ക്


Published: February 3, 2026 05:17 AM IST | Updated: February 3, 2026 09:49 AM IST

റ​ഫ: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗാ​സ​യു​ടെ​യും ഈ​ജി​പ്റ്റി​ന്‍റെ​യും അ​തി​ർ​ത്തി​യാ​യ റ​ഫ ക​വാ​ടം ഭാ​ഗി​ക​മാ​യി തു​റ​ന്നു. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സ കാത്തിരുന്ന നൂ​റു​ ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ൾ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി ഈ​ജി​പ്റ്റി​ലേ​ക്കു ക​ട​ന്നു​തു​ട​ങ്ങി. യു​ദ്ധം ത​ക​ർ​ത്ത ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​നീ​ക്കം ന​ൽ​കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ത​ന്നെ അ​തി​ർ​ത്തി​യി​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ, യു​ദ്ധ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 20,000-ത്തോ​ളം ആ​ളു​ക​ൾ ചി​കി​ത്സ​യ്ക്കാ​യി ഗാ​സ​യ്ക്ക് പു​റ​ത്തേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന രോ​ഗി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഈ​ജി​പ്ത് ഭാ​ഗ​ത്ത് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​ക്ക​ടു​ത്ത് താ​ത്കാ​ലി​ക ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലു​ക​ളും മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളും സ​ജ്ജ​മാ​ണ്. ഗാ​സ​യി​ലെ ത​ക​ർ​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് താ​ങ്ങാ​യി കൂ​ടു​ത​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് ഈ​ജി​പ്ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യു​ടെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി തു​റ​ക്കാ​ൻ സ​മ്മ​തി​ച്ച​ത്. എ​ങ്കി​ലും, ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഓ​രോ​രു​ത്ത​രെ​യും ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​സ്രേ​ൽ സൈ​ന്യ​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഉ​പ​രോ​ധ​ത്തി​നു നേ​രി​യ ഇ​ള​വ് ല​ഭി​ച്ച​തു ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ​യും പ​രി​ക്കേ​റ്റ​വ​രെ​യും അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

Tags : Rafah border Palestinians Gaza Egypt;

Recent News

Up